ഇന്റർഫേസ് /വാർത്ത /Film / Mammootty-Murali Gopy | മമ്മൂട്ടിയും മുരളി ഗോപിയും കൈകോർക്കുന്നു; പുതിയ ചിത്രവുമായി വിജയ് ബാബു

Mammootty-Murali Gopy | മമ്മൂട്ടിയും മുരളി ഗോപിയും കൈകോർക്കുന്നു; പുതിയ ചിത്രവുമായി വിജയ് ബാബു

മുരളി ഗോപി, മമ്മൂട്ടി,  വിജയ് ബാബു

മുരളി ഗോപി, മമ്മൂട്ടി, വിജയ് ബാബു

Mammootty and Murali Gopy to associate for Vijay Babu production | പുതിയ ചിത്രവുമായി മമ്മൂട്ടി-മുരളി ഗോപി-വിജയ് ബാബു കൂട്ടുകെട്ട്

  • Share this:

മലയാള സിനിമയിൽ ആദ്യമായി മമ്മൂട്ടിയും മുരളി ഗോപിയും കൈകോർക്കുന്നു. മുരളി ഗോപി തിരക്കഥ രചിക്കുന്ന ചിത്രം വിജയ് ബാബുവിന്റെ നേതൃത്വത്തിലെ ഫ്രൈഡേ ഫിലിം ഹൗസ് ആണ് നിർമ്മിക്കുന്നത്. നവാഗതനായ ഷിബു ബഷീർ ആണ് സംവിധാനം. മാധ്യമപ്രവർത്തകനാണ് സംവിധായകൻ. ബി. ഉണ്ണികൃഷ്ണൻ ചിത്രം 'ഐ ലവ് മി'യിൽ സംവിധാന സഹായിയായിരുന്നു.

ലൂസിഫറിന് ശേഷം രതീഷ് അമ്പാട്ട്, അരുൺകുമാർ അരവിന്ദ്, ഷിബു ബഷീർ എന്നിവർക്ക് വേണ്ടി തിരക്കഥയെഴുതുന്ന കാര്യം മുരളി ഗോപി ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു. 'വൺ' എന്ന ചിത്രത്തിൽ മമ്മൂട്ടിയും മുരളി ഗോപിയും വേഷമിടുന്നുണ്ട്.

രസികൻ, ഈ അടുത്ത കാലത്ത്, ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ്, ടിയാൻ, കമ്മാര സംഭവം, ലൂസിഫർ സിനിമകൾക്ക് ശേഷം മുരളി ഗോപി തിരക്കഥ രചിക്കുന്ന ചിത്രമാണിത്. L2 എമ്പുരാൻ, തീർപ്പ് തുടങ്ങിയ ചിത്രങ്ങളുടെ രചന നിർവഹിക്കുന്നതും മുരളി ഗോപിയാണ്.

മുരളി ഗോപിയുടെ പിതാവ് ഭരത് ഗോപിയുടെ ഒരുപിടി നല്ല ചിത്രങ്ങളിൽ മമ്മൂട്ടി വേഷമിട്ടിട്ടുണ്ട് ആദാമിന്റെ വാരിയെല്ല്, കരിമ്പിൻപൂവിനക്കരെ, പാഥേയം, ഇലവങ്കോട് ദേശം തുടങ്ങിയ ചിത്രങ്ങളിൽ ഇരുവരും അഭിനയിച്ചിരുന്നു.

ആദ്യമായി ഒ.ടി.ടി. റിലീസ് ചെയ്ത മലയാള താര ചിത്രം 'സൂഫിയും സുജാതയും' നിർമ്മിച്ചത് ഫ്രൈഡേ ഫിലിം ഹൗസ് ആണ്. അടുത്തതായി 'വാലാട്ടി' എന്ന ചിത്രം പൂർത്തിയാക്കിയിട്ടുണ്ട്. ശ്രദ്ധേയ ചിത്രങ്ങളായ ആട് 1, ആട് 2 എന്നിവ നിർമ്മിച്ചതും ഫ്രൈഡേ ഫിലിം ഹൗസ് ആണ്.

വരാനിരിക്കുന്ന മറ്റു മമ്മൂട്ടി ചിത്രങ്ങൾ

ദി പ്രീസ്റ്റ്: മമ്മൂട്ടിയും മഞ്ജുവാര്യരും ആദ്യമായി ഒന്നിച്ചെത്തുന്ന 'ദി പ്രീസ്റ്റ്' എന്ന ചിത്രം നവാഗതനായ ജോഫിൻ ടി. ചാക്കോ സംവിധാനം ചെയ്യുന്നു. പേര് സൂചിപ്പിക്കുന്നതുപോലെ ചിത്രത്തിലെ ടൈറ്റില്‍ കഥാപാത്രമായ പുരോഹിതനെയാണ് മമ്മൂട്ടി അവതരിപ്പിക്കുന്നത്. ഇത് ശരിവയ്ക്കുന്നതായിരുന്നു ചിത്രത്തിന്റേതായി പുറത്തിറങ്ങിയ പോസ്റ്ററുകളും.

ആന്റോ ജോസഫ് ഫിലിം കമ്പനിയും ആർ ഡി ഇല്ലുമിനേഷൻസ് പ്രസൻസിന്റെയും ബാനറിൽ ആന്റോ ജോസഫും,ബി ഉണ്ണികൃഷ്ണനും വി എൻ ബാബുവും ചേർന്നാണ് ചിത്രം നിർമിക്കുന്നത്. ചിത്രത്തിന്റെ കഥ സംവിധായകന്റേത് തന്നെയാണ്. തിരക്കഥയൊരുക്കിയിരിക്കുന്നത് ദീപു പ്രദീപും ശ്യാം മേനോനും ചേർന്നാണ്. കഴിഞ്ഞ ജനുവരിയിലാണ് പ്രീസ്റ്റിന്റെ ഷൂട്ട് ആരംഭിച്ചത്. പിന്നീട് കോവിഡ് ലോക്ക്ഡൗൺ മൂലം ഷൂട്ടിങ് നീണ്ടു. അടുത്തിടെ ചിത്രീകരണം പൂർത്തിയാക്കി.

വൺ: സന്തോഷ് വിശ്വനാഥ് സംവിധാനം ചെയ്യുന്ന 'വൺ' എന്ന ചിത്രത്തിൽ കടയ്ക്കൽ ചന്ദ്രൻ എന്ന മുഖ്യമന്ത്രി കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിക്കുന്നത്. ബോബി-സഞ്ജയ് ആണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. മമ്മൂട്ടിയെ കൂടാതെ സംവിധായകൻ രഞ്ജിത്ത് ശങ്കർ, ജോജു ജോർജ്, ശങ്കർ രാമകൃഷ്ണൻ, സലീം കുമാർ, ഗായത്രി അരുൺ, മുരളി ഗോപി, ബാലചന്ദ്ര മേനോൻ, മാമുക്കോയ, ശ്യാമപ്രസാദ്, അലൻസിയർ, സുരേഷ് കൃഷ്ണ തുടങ്ങിയവരും അഭിനയിക്കുന്നുണ്ട്.

ഭീഷ്മ പർവ്വം: അമൽ നീരദ് സംവിധാനം ചെയ്യുന്ന ചിത്രം ഏതാനും ദിവസങ്ങൾക്കു മുൻപാണ് പ്രഖ്യാപിച്ചത്. ഇതിലെ മമ്മൂട്ടിയുടെ സ്റ്റൈലിഷ് ലുക്ക് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിക്കഴിഞ്ഞു.

First published:

Tags: Actor mammootty, Murali Gopy, Vijay Babu