• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

പോക്കിരിരാജയല്ല, മമ്മൂട്ടി ഇനി മധുരരാജ!


Updated: July 29, 2018, 8:09 PM IST
പോക്കിരിരാജയല്ല, മമ്മൂട്ടി ഇനി മധുരരാജ!

Updated: July 29, 2018, 8:09 PM IST
പോക്കിരിരാജ എന്ന സൂപ്പർഹിറ്റ് ചിത്രത്തിനുശേഷം മമ്മൂട്ടിയും വൈശാഖും വീണ്ടും ഒരുമിക്കുന്നു. പോക്കിരിരാജ ഇറങ്ങി എട്ടുവർഷത്തിനുശേഷം ഒരുക്കുന്ന ചിത്രത്തിന് മധുരരാജ എന്നാണ് പേരിട്ടിരിക്കുന്നത്. മമ്മൂട്ടിയുടെ ഒഫീഷ്യൽ പേജിലൂടെ ടൈറ്റിൽ പ്രഖ്യാപിച്ചത് മുതൽ ആരാധകരും സിനിമ പ്രേമികളും ആവേശത്തിലാണ്. 2010ൽ പുറത്തിറങ്ങിയ ബോക്സോഫീസിനെ പിടിച്ചുകുലുക്കിയ ബ്ലോക്ബസ്റ്റർ ചിത്രം പോക്കിരിരാജയുടെ തുടർച്ചയായിട്ടാണ് ചിത്രം ഒരുങ്ങുന്നത്. പുലിമുരുകന് ശേഷം വൈശാഖ് - ഉദയ കൃഷ്ണ - പീറ്റർ ഹെയ്ൻ സഖ്യം വീണ്ടും ഒന്നിക്കുന്നു എന്നതും ചിത്രത്തിന്റെ പ്രത്യേകതയാണ്. പീറ്റർ ഹെയ്ൻ ആദ്യമായിട്ടാണ് ഒരു മമ്മൂട്ടി ചിത്രത്തിന് സ്റ്റണ്ട് ഒരുക്കുന്നത്.

പോക്കിരിരാജ റിലീസ് ചെയ്ത് എട്ടു വർഷങ്ങൾക്ക് ശേഷമാണ് മമ്മൂട്ടിയും വൈശാഖും അടുത്ത ചിത്രത്തിനായി ഒരുമിക്കുന്നത്. മമ്മൂട്ടിയുടെ കരിയറിലെ ഏറ്റവും വലിയ മാസ്സ് ചിത്രമായിട്ടാണ് ചിത്രം ഒരുക്കുന്നത്. 120 ദിവസം നീണ്ടു നിൽക്കുന്ന ചിത്രീകരണം 3 ഷെഡ്യൂളുകളായി തമിഴ് നാട്ടിലും കേരളത്തിലുമായി പൂർത്തിയാക്കും. തമിഴ് യുവതാരം ജയ് ചിത്രത്തിൽ മമ്മൂട്ടിയുടെ കൂടെ മുഴുനീള വേഷത്തിൽ അഭിനയിക്കും. മലയാളത്തിൽ പുലിമുരുകൻ അടക്കം തെലുങ്കു ചിത്രങ്ങളിൽ സ്ഥിര സാന്നിധ്യമായ ജഗപതി ബാബു മധുര രാജയിൽ വില്ലൻ കഥാപാത്രമായി എത്തുന്നു.


ഇന്ത്യക്ക് അകത്തും പുറത്തുമുള്ള വിദഗ്ധ ടെക്നിഷ്യന്മാരായിരിക്കും ചിത്രത്തിന്റെ വി.എഫ്.എക്സ് ജോലികൾ നിർവഹിക്കുക. പോക്കിരിരാജ,രാജാധിരാജ, പുലിമുരുകൻ, രാമലീല, ഒടിയൻ എന്നീ ചിത്രങ്ങൾക്ക് ക്യാമറ ചലിപ്പിച്ച ഷാജി കുമാർ തന്നെയാണ് മധുര രാജയുടെയും ക്യാമറ കൈകാര്യം ചെയ്യുന്നത്. ആക്ഷൻ - കോമഡി - ഇമോഷൻ - ഗാനങ്ങൾ എന്നിവക്കെല്ലാം പ്രാധാന്യം നൽകി ഒരു തട്ടുപൊളിപ്പൻ ആഘോഷ ചിത്രമായിരിക്കും മധുര രാജ.ചിത്രത്തിന്റെ ഗാനങ്ങളും ബാക്ഗ്രൗണ്ട് മ്യുസിക്കും നിർവഹിക്കുന്നത് ഗോപി സുന്ദറാണ്.

മലയാളം, തമിഴ്, തെലുങ്കു ഇൻഡസ്ട്രിയിൽ നിന്നും വമ്പൻ താര നിരയാണ് ചിത്രത്തിൽ ഇടം പിടിച്ചിരിക്കുന്നത്. മമ്മൂട്ടിയെ കൂടാതെ ജയ്, ജഗപതി ബാബു, സിദ്ദിഖ്, നെടുമുടി വേണു, വിജയ രാഘവൻ, ആർ.കെ സുരേഷ്, സലീം കുമാർ, അജു വര്ഗീസ്, ധർമജൻ, ബിജുക്കുട്ടൻ, നോബി, ബാല, മണിക്കുട്ടൻ, കൈലാഷ്, ബാലചന്ദ്രൻ ചുള്ളിക്കാട്, ബൈജു എഴുപുന്ന, എം.ആർ ഗോപകുമാർ, ജയൻ ചേർത്തല, കരാട്ടെ രാജ്, സന്തോഷ് കീഴാറ്റൂർ എന്നിവർ അഭിനയിക്കുന്നു. അനുശ്രീ, മഹിമ നമ്പിയാർ, ഷംന കാസിം എന്നിവരാണ് ചിത്രത്തിന്റെ നായിക നിരകളിലുള്ളത്. അടുത്ത മാസം 9ന് ചിത്രീകരണം ആരംഭിക്കുന്ന മധുര രാജ, 2019 വിഷു റിലീസായി തിയേറ്ററുകളിലെത്തും. ഒരേ സമയം മലയാളം തമിഴ് തെലുങ്കു ഭാഷകളിൽ ചിത്രം റിലീസ് ചെയ്യും.

നെൽസൺ ഐപ്പ് സിനിമാസിന്റെ ബാനറിൽ നെൽസൺ ഐപ്പ് നിർമിക്കുന്ന ചിത്രം വിതരണത്തിന് എത്തിക്കുന്നത് യു.കെ സിനിമാസാണ്.

മറ്റു സാങ്കേതിക പ്രവർത്തകർ : കലാസംവിധാനം : ജോസഫ് നെല്ലിക്കൻ , സൗണ്ട് ഡിസൈനർ : ഡി.എം സതീഷ് , പ്രൊഡക്ഷൻ കൺട്രോളർ :അരോമ മോഹൻ , എക്സ്. പ്രൊഡ്യൂസർ : വൈ എ താജുദ്ധീൻ, മേക്കപ്പ് : രഞ്‌ജിത് അമ്പാടി, കോസ്റ്യൂം : സായ്, ഗാനരചന : മുരുകൻ കാട്ടാക്കട, ഹരി നാരായണൻ

First published: July 29, 2018
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍