പേരന്പിലെ പ്രകടനത്തിന് മമ്മൂട്ടിക്ക് അവാർഡ് ലഭിക്കാത്തതിനെതിരെ ജൂറി ചെയർമാൻ രാഹുൽ രാവെയ്‌ലിന് നേരെ പ്രതിഷേധിച്ച ആരാധകരുടെ ചെയ്തിക്ക് ക്ഷമ ചോദിച്ച് മമ്മൂട്ടി. മമ്മൂട്ടിയുടെ പക്കൽ നിന്നും വന്ന മറുപടി രാഹുൽ ഫേസ്ബുക്കിൽ ഷെയർ ചെയ്യുന്നു. "ക്ഷമിക്കണം. അതേപ്പറ്റി എനിക്കൊരു അറിവുമില്ല. എന്നാലും സംഭവിച്ചതിന്റെ പേരിൽ ഞാൻ മാപ്പു ചോദിക്കുന്നു," മമ്മൂട്ടി കുറിക്കുന്നു.
പ്രതിഷേധം കനത്തതോടെ ചെയർമാൻ വിശദീകരണ കുറിപ്പുമായി രംഗത്തെത്തി. ചിത്രം പ്രാദേശിക പാനൽ തള്ളിയത് കൊണ്ടാണ് ദേശീയ പാനലിൽ എത്താത്തത് എന്നായിരുന്നു വിശദീകരണം.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.