നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • film
    • »
    • മാമാങ്കം മേക്കിങ് വീഡിയോ ഇറങ്ങി; നായകൻ മമ്മൂട്ടിയുടെ വരവ് കാത്തവർ കണ്ടത്...

    മാമാങ്കം മേക്കിങ് വീഡിയോ ഇറങ്ങി; നായകൻ മമ്മൂട്ടിയുടെ വരവ് കാത്തവർ കണ്ടത്...

    Mammootty makes a surprise entry in Mamankam making video | 'ഒരു വടക്കൻ വീരഗാഥ' മുതൽ മലയാളി കണ്ട് പരിചയിച്ച ധീര യോദ്ധാവായ മമ്മുക്ക മാമാങ്കത്തിൽ എങ്ങനെയുണ്ടാവും എന്ന കാത്തിരിപ്പിന്റെ ഉത്തരം മേക്കിങ് വീഡിയോയിൽ ഉണ്ടോ?

    മാമാങ്കത്തിൽ മമ്മൂട്ടി

    മാമാങ്കത്തിൽ മമ്മൂട്ടി

    • Share this:
      ചോര പുരണ്ടൊരു ചരിത്രത്തിന്റെ പുനഃസൃഷ്ടിയാണ് മമ്മൂട്ടിയുടെ മാമാങ്കം. ചരിത്രം പറയുന്ന ചിത്രം അവസാന മിനുക്കുപണികളിലാണ്. കേരളം കാത്തിരിക്കുന്ന ചിത്രം എങ്ങനെയാണ് ഒരുക്കിയിരിക്കുന്നതെന്ന് കാണിച്ചുതരികയാണ് അണിയറപ്രവർത്തകർ. ചിത്രത്തിന്റെ മൂന്നര മിനിറ്റ് ദൈർഘ്യമുള്ള മേക്കിങ് വീഡിയോ പുറത്തു വന്നു.

      ചിത്രത്തിനുവേണ്ടി മണൽപ്പരപ്പിൽ സെറ്റൊരുക്കുന്നതും ആയോധനമുറകളും പാട്ടുമെല്ലാം മേക്കിങ് വീഡിയോയിലുണ്ട്. 2500 തൊഴിലാളികൾ ചേർന്ന് ഏഴ് മാസം കൊണ്ടാണ് പടുകൂറ്റൻ സെറ്റ് ഒരുക്കിയത്.

      മമ്മൂട്ടി ചിത്രം എന്ന പേരിൽ ശ്രദ്ധ നേടിയ ചിത്രത്തിന്റെ മേക്കിങ് വിഡിയോയിൽ നായകൻ മമ്മൂട്ടിയുടെ വരവാകും ആരാധകർ ഉറ്റുനോക്കുന്നത്. 'വടക്കൻ വീര ഗാഥ' മുതൽ ഇങ്ങോട്ട് വീരന്മാരുടെ മുഖമായി മാറിയ മമ്മൂട്ടിയെ ചിത്രത്തിൽ എങ്ങനെ അവതരിപ്പിക്കുന്നു എന്നതിലാണ് പല കണ്ണുകളും ഉടക്കുക. എന്നാൽ അതിനായി നീണ്ട 'കാത്തിരിപ്പ്' തന്നെ വേണ്ടി വരും. മേക്കിങ് വീഡിയോ ചുവടെ.



      First published: