താൻ മാമാങ്കത്തിന്റെ ചെറിയ ഭാഗമെന്ന് സുദേവ് നായർ; തിരുത്തി മമ്മൂട്ടി

Mammootty gives a memorable moment for Sudev Nair during Mamankam promotions | നിറഞ്ഞ സദസ്സിന് മുൻപിൽ സുദേവിന്റെ പ്രതിഭയെ വിളിച്ചോതി മമ്മൂട്ടി

News18 Malayalam | news18-malayalam
Updated: December 7, 2019, 2:21 PM IST
താൻ മാമാങ്കത്തിന്റെ ചെറിയ ഭാഗമെന്ന് സുദേവ് നായർ; തിരുത്തി മമ്മൂട്ടി
സുദേവ് നായർ, മമ്മൂട്ടി
  • Share this:
'ഞാൻ ഈ സിനിമയുടെ ഒരു ചെറിയ ഭാഗമാണ്'. മമ്മൂട്ടി ഉൾപ്പെടുന്ന താരങ്ങൾ അണിനിരന്ന വേദിയിൽ, എളിമയോടെ, തന്റെ വേഷത്തെ പറ്റി സംസാരിക്കുകയാണ് മികച്ച നടനുള്ള സംസ്ഥാന അവാർഡ് തന്റെ ആദ്യ മലയാള സിനിമയിൽ തന്നെ സ്വന്തമാക്കിയ സുദേവ് നായർ. ആയോധന കലകൾക്ക് മുൻഗണന നൽകിയ ചിത്രമായ മാമാങ്കത്തിൽ മെയ്യഭ്യാസത്തിൽ മിടുക്കനായ സുദേവ് ഒരു മികച്ച വേഷം ചെയ്യുന്നുണ്ട്.

എന്നാൽ സുദേവ് സംസാരിച്ച് അവസാനിക്കാൻ കാത്തിരുന്നത് പോലെയായിരുന്നു മമ്മൂട്ടി. ഉടൻ തന്നെ മമ്മുക്ക മൈക്ക് എടുത്ത് സംസാരിക്കാൻ ആരംഭിച്ചു. രണ്ടു വർഷം മുൻപ് മലയാള സിനിമയിലെ മികച്ച നടനായി തിരഞ്ഞെടുക്കപ്പെട്ട നടനാണ് സുദേവ് എന്നും, ആള് പറയുന്നത് പോലെ ചില്ലറക്കാരനല്ലെന്നും മമ്മൂട്ടി. മുംബൈയിൽ നടന്ന ചിത്രത്തിന്റെ പ്രൊമോഷൻ പരിപാടികൾക്കിടയിലാണ് ഈ മുഹൂർത്തം.

തന്റെ എല്ലാ സ്വപ്നവും സത്യമായ മുഹൂർത്തമാണിതെന്നായിരുന്നു വീഡിയോ ഇസ്റാഗ്രാമിൽ സന്തോഷത്തോടെ പങ്കുവച്ച് സുദേവ് കുറിച്ചത്.


First published: December 7, 2019, 2:20 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading