നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • film
  • »
  • മമ്മൂട്ടിയുടെ ഈ അതിഥി വേഷം അത്ര ചെറുതല്ല

  മമ്മൂട്ടിയുടെ ഈ അതിഥി വേഷം അത്ര ചെറുതല്ല

  • Share this:
   ശങ്കർ രാമകൃഷ്ണൻ സംവിധാനം ചെയ്യുന്ന പതിനെട്ടാം പടിയിൽ ദീർഘ നേരം നീളുന്ന അതിഥി വേഷവുമായി മമ്മൂട്ടിയെത്തുമെന്ന് സൂചന. താരം ചിത്രത്തിന്റെ ഭാഗമാണെന്ന വാർത്ത നേരത്തെ പുറത്തു വന്നിരുന്നു. എന്നാൽ, താരത്തിന്റെ നായക വേഷങ്ങളിൽ ചിത്രം ഉൾപ്പെട്ടു കണ്ടില്ല. ഇക്കഴിഞ്ഞ ഡിസംബർ 26 നാണ് മമ്മൂട്ടി ചിത്രീകരണത്തിനായി പതിനെട്ടാം പടിയിൽ എത്തിയത്.

   ദിലീപിന്റെ ബാലൻ വക്കീൽ ടീസർ

   വരും വർഷം ഫെബ്രുവരി മാസം മാത്രം കാത്തിരിക്കുന്നത് മൂന്നു മമ്മൂട്ടി ചിത്രങ്ങളാണ്. ഒട്ടേറെ പ്രശംസ ഏറ്റു വാങ്ങിയ തമിഴ് ചിത്രം പേരൻപ്, വൈ.എസ്. രാജശേഖര റെഡ്ഢിയുടെ ജീവിത കഥ പറയുന്ന യാത്ര, മലയാള ചിത്രം ഉണ്ട എന്നിവയാണ് 2019ൽ ഒരേ മാസം തന്നെ പുറത്തു വരുന്ന മമ്മൂട്ടി ചിത്രങ്ങൾ. ഇതിൽ ഗോവ ചലച്ചിത്ര മേളയിൽ പ്രദർശിപ്പിക്കപ്പെട്ട പേരൻപ് വൻ പ്രേക്ഷക പ്രീതി പിടിച്ചു പറ്റിയിരുന്നു.

   ഈ വർഷം സജീവമായി ചിത്രീകരിച്ച പോക്കിരി രാജയുടെ രണ്ടാം ഭാഗം മധുര രാജയും അടുത്ത വർഷം പുറത്തിറങ്ങുന്ന മമ്മൂട്ടി ചിത്രമാണ്. തർക്കങ്ങളുടെ പേരിൽ മുടങ്ങിക്കിടക്കുന്ന മാമാങ്കം 2019 ആദ്യം തന്നെ ചിത്രീകരണം തുടങ്ങുമെന്നാണ് പ്രതീക്ഷ.

   First published:
   )}