• HOME
  • »
  • NEWS
  • »
  • film
  • »
  • Rorschach | കൗതുകമായി മമ്മൂട്ടിയുടെ 'റോഷാക്ക്'; സെക്കന്റ് ലുക്കിന്റെ സൂചനയുമായി താരം

Rorschach | കൗതുകമായി മമ്മൂട്ടിയുടെ 'റോഷാക്ക്'; സെക്കന്റ് ലുക്കിന്റെ സൂചനയുമായി താരം

2019ൽ 'കെട്ട്യോളാണ് എന്റെ മാലാഖ' എന്ന ചിത്രത്തിലൂടെ ശ്രദ്ധേയമായ അരങ്ങേറ്റം കുറിച്ച നിസാം ബഷീറാണ് 'റോഷാക്ക്' എന്ന സിനിമയുടെ സംവിധാനം

'റോഷാക്ക്'

'റോഷാക്ക്'

  • Last Updated :
  • Share this:
    തീർത്തും വിചിത്രമായ പേരുമായി 2022 മെയ് മാസത്തിൽ മമ്മൂട്ടിയുടെ (Mammootty) പേജിൽ പ്രത്യക്ഷപ്പെട്ട പുതിയ ചിത്രം 'റോഷാക്ക്' (Rorschach) തെല്ലൊന്നുമല്ല പ്രേക്ഷകരെ അമ്പരപ്പിച്ചത്. രക്തക്കറ പുരണ്ട ചാക്ക് തുണിയിലെ മുഖമൂടി ധരിച്ച്, കറുത്ത വേഷവുമായി കസേരയിൽ ഇരിക്കുന്ന മമ്മൂട്ടി ആയിരുന്നു ഫസ്റ്റ് ലുക്കിൽ. സെക്കന്റ് ലുക്ക് അധികം വൈകാതെ തന്നെ പുറത്തുവരും. ഇതിലേക്കുള്ള സൂചനയുമായി താരം ഫേസ്ബുക്കിൽ കഴിഞ്ഞ ദിവസം എത്തിച്ചേർന്നു.



    2019ൽ 'കെട്ട്യോളാണ് എന്റെ മാലാഖ' എന്ന ചിത്രത്തിലൂടെ ശ്രദ്ധേയമായ അരങ്ങേറ്റം കുറിച്ച നിസാം ബഷീറാണ് 'റോഷാക്ക്' എന്ന സിനിമ സംവിധാനം ചെയ്യുന്നത്. ഓമനക്കുട്ടൻ, ഇബിലീസ് തുടങ്ങിയ ചിത്രങ്ങളുടെ രചന നിർവഹിച്ച സമീർ അബ്ദുൾ ആണ് ചിത്രത്തിന്റെ തിരക്കഥാകൃത്ത്. 'റോഷാക്ക്' എന്ന പേര് പരിചിതമല്ല. എന്താണ് ഇതുകൊണ്ടു അർത്ഥമാക്കുന്നത് എന്ന് നോക്കാം.

    റോഷാക്ക് ടെസ്റ്റ്, റോഷാക്ക് ഇൻക്ബ്ലോട്ട് ടെസ്റ്റ് എന്നും അറിയപ്പെടുന്നു. മനഃശാസ്ത്രപരമായ പരിശോധനാ രീതിയിൽ ഒരു വ്യക്തിയോട് 10 മഷി ബ്ലോട്ടുകളിൽ എന്താണ് കാണുന്നതെന്ന് വിവരിക്കാൻ ആവശ്യപ്പെടുന്നു. അവയിൽ ചിലത് കറുപ്പും ചാരനിറവുമാണ്, മറ്റുള്ളവയ്ക്ക് നിറമുള്ള പാച്ചുകൾ ഉണ്ട്.








    View this post on Instagram






    A post shared by Mammootty (@mammootty)






    1921-ൽ സ്വിസ് സൈക്യാട്രിസ്റ്റ് ഹെർമൻ റോഷാക്ക് ആണ് ഈ ടെസ്റ്റ് അവതരിപ്പിച്ചത്. 1960-കളിൽ ഇത് ജനപ്രീതി നേടിയെടുത്തു. അറിവും വ്യക്തിത്വവും വിലയിരുത്തുന്നതിനും ചില മാനസിക അവസ്ഥകൾ കണ്ടെത്തുന്നതിനും ഇത് വ്യാപകമായി ഉപയോഗിച്ചു പോരുന്നു. സിനിമയിൽ ഈ പേരിന് എന്ത് ബന്ധം എന്ന് കാത്തിരുന്നു കാണാം.

    ഗ്രേസ് ആന്റണി, ഷറഫുദ്ദീൻ, ജഗദീഷ്, കോട്ടയം നസീർ, ബിന്ദു പണിക്കർ എന്നിവരും ചിത്രത്തിലുണ്ട്.

    മമ്മൂട്ടി തന്റെ പുതിയ ബാനറിൽ നിർമ്മിക്കുന്ന 'റോഷാക്ക്', കഴിഞ്ഞ മാസം ദുബായിൽ അതിന്റെ പ്രധാന ഷൂട്ടിംഗ് പൂർത്തിയാക്കിയിട്ടുണ്ട്. പോസ്റ്റ് പ്രൊഡക്ഷൻ തിരക്കിലാണ് അണിയറക്കാർ ഇപ്പോൾ. ലിജോ ജോസ് പെല്ലിശ്ശേരിയുടെ 'നൻപകൽ നേരത്ത് മയക്കം' എന്ന ചിത്രത്തിന് ശേഷം മമ്മൂട്ടി കമ്പനിയുടെ ബാനറിലെ മമ്മൂട്ടിയുടെ രണ്ടാമത്തെ നിർമ്മാണ സംരംഭമാണ് റോഷാക്ക്.

    ഈ ഓണക്കാലത്ത് സിനിമ റിലീസ് ചെയ്യും എന്നായിരുന്നു പ്രതീക്ഷ. എന്നാൽ, ആറ് മലയാള ചിത്രങ്ങൾ റിലീസ് ഷെഡ്യൂൾ ചെയ്‌തിരിക്കുന്നതിനാൽ, മമ്മൂട്ടി ചിത്രത്തിന്റെ റിലീസ് രണ്ടാഴ്‌ച നീട്ടിയേക്കാൻ സൂചനയുണ്ട് എന്ന് റിപ്പോർട്ട് പുറത്തുവന്നിരുന്നു.

    Summary: Mammootty hints the second look from Rorschach , to be out on August 20, has a psychology connect. The actor released a first glimpse in May 2022, with him seated on a chair wearing a blood-stained face cover
    Published by:user_57
    First published: