HOME /NEWS /Film / Mammootty | കലൂര്‍ ഡെന്നീസിന്റെ മകൻ ഡീനോ ഡെന്നിസ് മമ്മൂട്ടി ചിത്രത്തിന്റെ സംവിധായകനാവുന്നു

Mammootty | കലൂര്‍ ഡെന്നീസിന്റെ മകൻ ഡീനോ ഡെന്നിസ് മമ്മൂട്ടി ചിത്രത്തിന്റെ സംവിധായകനാവുന്നു

Mammootty in Deeno Dennis debut directorial | ത്രില്ലര്‍ ശ്രേണിയിലുള്ള ബിഗ് ബഡ്ജറ്റ് ചിത്രമാണിത്

Mammootty in Deeno Dennis debut directorial | ത്രില്ലര്‍ ശ്രേണിയിലുള്ള ബിഗ് ബഡ്ജറ്റ് ചിത്രമാണിത്

Mammootty in Deeno Dennis debut directorial | ത്രില്ലര്‍ ശ്രേണിയിലുള്ള ബിഗ് ബഡ്ജറ്റ് ചിത്രമാണിത്

  • Share this:

    തിരക്കഥാകൃത്ത് കലൂര്‍ ഡെന്നീസിന്റെ (Kaloor Dennis) മകൻ ഡീനോ ഡെന്നിസ് (Deeno Dennis) തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ആദ്യ ചിത്രത്തില്‍ മെഗാസ്റ്റാര്‍ മമ്മൂട്ടി (Mammootty) നായകനാകുന്നു. തിയേറ്റർ ഓഫ് ഡ്രീംസിന്റെ ബാനറില്‍ ഡോള്‍വിന്‍ കുര്യാക്കോസ്, ജിനു വി. എബ്രഹാം എന്നിവർ ചേര്‍ന്ന് നിർമ്മിക്കുന്ന ത്രില്ലര്‍ ശ്രേണിയിലുള്ള ഈ ബിഗ് ബഡ്ജറ്റ് ചിത്രത്തിന്റെ ഛായാഗ്രഹണം നിമിഷ് രവി നിർവ്വഹിക്കുന്നു.









    View this post on Instagram






    A post shared by N.M. Badusha (@badushanm)



    മലരും കിളിയും, കോടതി, സന്ദർഭം, ഇടവേളയ്‌ക്കു ശേഷം, അലകടലിനക്കരെ, കൂട്ടിന്നിളംകിളി, പ്രതിജ്ഞ, ആ രാത്രി തുടങ്ങിയ മമ്മൂട്ടി ചിത്രങ്ങൾക്ക് കലൂർ ഡെന്നിസ് തിരക്കഥയൊരുക്കിയിട്ടുണ്ട്. ജോഷി- മമ്മൂട്ടി- കലൂർ ഡെന്നിസ് കോംബോയിൽ ഒട്ടേറെ ഹിറ്റ് ചിത്രങ്ങൾ മലയാളത്തിന് ലഭിച്ചിട്ടുണ്ട്.

    പ്രൊജക്ട് ഡിസൈനര്‍- ബാദുഷ. പൃഥ്വിരാജ് നായകനാവുന്ന 'കാപ്പ', ടൊവിനൊ തോമസ് നായകനാകുന്ന 'അന്വേഷിപ്പിന്‍ കണ്ടെത്തും' എന്നീ ചിത്രങ്ങള്‍ക്കുശേഷം തിയേറ്റർ ഓഫ് ഡ്രീംസ് നിര്‍മ്മിക്കുന്ന ചിത്രം കൂടിയാണിത്. പി.ആര്‍.ഒ.- ശബരി.

    Summary: Mammootty to play lead in the directorial debut of Deeno Dennis, son of ace screenwriter Kaloor Dennis. The yet-to-be-titled movie has N.M. Badusha as its project designer. The film is bankrolled by Jinu Abraham and Dolvin Kuriakose. It is touted to be a big-budget action movie

    First published:

    Tags: Kaloor Dennis, Mammootty