നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • film
  • »
  • നാദിർഷയുടെ ഐ ആം എ ഡിസ്കോ ഡാൻസറിൽ മമ്മൂട്ടി

  നാദിർഷയുടെ ഐ ആം എ ഡിസ്കോ ഡാൻസറിൽ മമ്മൂട്ടി

  • Share this:
   നാദിർഷ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ നായകനായി മമ്മൂട്ടി. ഐ ആം എ ഡിസ്കോ ഡാൻസർ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ പോസ്റ്റർ പുതുവർഷത്തിൽ പുറത്തിറക്കി. ആഷിഖ് ഉസ്മാൻ നിർമ്മിക്കുന്ന ചിത്രമാണിത്. മലയാള സിനിമയിൽ ആദ്യമായാണ് നാദിർഷ മമ്മൂട്ടി കൂട്ടുകെട്ട് ഉണ്ടാവുന്നത്. നിലവിൽ മേരാ നാം ഷാജി എന്ന് പേരുള്ള ബിജു മേനോൻ, ആസിഫ് അലി, ബൈജു എന്നിവർ പ്രധാന വേഷം കൈകാര്യം ചെയ്യുന്ന ചിത്രത്തിന്റെ പണിപ്പുരയിലാണ്.  ഐ ആം എ ഡിസ്കോ ഡാന്സറിന്റെ കൂടുതൽ വിവരങ്ങൾ പുറത്തു വിട്ടിട്ടില്ല.   2019ലെ മമ്മൂട്ടി ചിത്രത്തിന്റെ ആദ്യ പ്രഖ്യാപനമാണിത്. വർഷാരംഭത്തിൽ പതിനെട്ടാം പടിയുടെ ഫസ്റ്റ് ലുക്ക് റിലീസ് ചെയ്തിരുന്നു. ഒട്ടേറെ പ്രശംസ ഏറ്റു വാങ്ങിയ തമിഴ് ചിത്രം പേരൻപ്, വൈ.എസ്. രാജശേഖര റെഡ്ഢിയുടെ ജീവിത കഥ പറയുന്ന യാത്ര, മലയാള ചിത്രം ഉണ്ട എന്നീ മമ്മൂട്ടി ചിത്രങ്ങൾ ഫെബ്രുവരി മാസം തന്നെ പുറത്തു വരും.

   അമർ അക്ബർ ആൻ്റണി, കട്ടപ്പനയിലെ ഋതിക് റോഷൻ എന്നെ രണ്ടു സംവിധാനങ്ങളും നാദിര്ഷാക്കു ബോക്സ് ഓഫീസിൽ വിജയം നേടിക്കൊടുത്ത ചിത്രങ്ങളാണ്. ദിലീപുമായി ഒന്നിച്ചൊരു ചിത്രം ഉണ്ടാവുമെന്നും വാർത്തകൾ വന്നിരുന്നു.

   First published:
   )}