പ്രേമമൊന്നുമില്ല, ആരെ പ്രേമിക്കാൻ? മമ്മൂട്ടിയുടെ ഉത്തരം കേട്ട് സദസ്സിൽ പൊട്ടിച്ചിരി

Mammootty leaves the crowd burst into laughter at Mamankam audio launch | സദസ്സിനെ രസിപ്പിച്ച് മമ്മൂട്ടി

News18 Malayalam | news18-malayalam
Updated: October 22, 2019, 9:56 AM IST
പ്രേമമൊന്നുമില്ല, ആരെ പ്രേമിക്കാൻ? മമ്മൂട്ടിയുടെ ഉത്തരം കേട്ട് സദസ്സിൽ പൊട്ടിച്ചിരി
മമ്മൂട്ടി
  • Share this:
താര നിബിഡമായ സദസ്സ്. വേദിയിൽ അഭിനയ സാമ്രാട്ടും. മാമാങ്കത്തിന്റെ ഓഡിയോ ലോഞ്ച് ചടങ്ങാണ് വേദി. ചരിത്ര സിനിമയായ മാമാങ്കത്തിന്റെ പരിപാടി ഇക്കഴിഞ്ഞ ദിവസം കൊച്ചിയിലായിരുന്നു അരങ്ങേറിയത്. നടന്മാരായ ഉണ്ണി മുകുന്ദൻ, സുദേവ് നായർ, നടി പ്രാചി ടെഹ്‌ലാൻ തുടങ്ങിയവർ സന്നിഹിതരായ സദസ്സിനു മുന്നിൽ നിന്ന് സംസാരിക്കുകയാണ് മമ്മൂട്ടി.

മാമാങ്കം പ്രമേയമാക്കി ഒരുങ്ങുന്ന ചിത്രത്തിനായി വൻ സെറ്റും സന്നാഹവുമാണ് ഒരുക്കിയിരുന്നത്. ചിത്രം ഇപ്പോഴിതാ തിയേറ്ററുകളിൽ എത്താനും തയാറെടുക്കുന്നു. എന്നാൽ വേദിയിൽ തന്റെ കഥാപാത്രത്തെ കുറിച്ച് മമ്മൂട്ടി വാചാലനാകും എന്ന് കരുതിയവർക്ക് തെറ്റി. മമ്മൂട്ടി പറഞ്ഞത് ഉണ്ണി മുകുന്ദനെ പറ്റിയാണ്.

"ഉണ്ണി മുകുന്ദന് പ്രേമമുണ്ട്, ഫൈറ്റുണ്ട്, പാട്ടുണ്ട്. ഒന്നും എനിക്കില്ല." മമ്മൂട്ടി പറഞ്ഞു. ഉടൻ തന്നെ ആങ്കർ ഫൈറ്റ് ഇല്ലേ എന്ന് ചോദിച്ചു. ഫൈറ്റുണ്ട് എന്ന് ഉത്തരം. അപ്പൊ പ്രേമമോ? "പ്രേമമൊന്നുമില്ല, ആരെ പ്രേമിക്കാൻ?" മമ്മുക്കയുടെ ഉത്തരം കേട്ട സദസ്സിലും പൊട്ടിച്ചിരി.

ചിത്രം നവംബർ മാസം തിയേറ്ററിലെത്തും.Follow Malayalam.News18.com on Facebook, Youtube, Helo, Sharechat, Twitter and Instagram

First published: October 22, 2019
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍
corona virus btn
corona virus btn
Loading