മമ്മൂട്ടി-മഞ്ജു വാര്യർ ചിത്രം 'ദ പ്രീസ്റ്റ്' ഇന്ന് പ്രേക്ഷകർക്ക് മുന്നിൽ. മമ്മൂട്ടിയെ നായകനാക്കി നവാഗതനായ ജോഫിന്‍ ടി ചാക്കോ ആണ് ചിത്രം ഒരുക്കിയിരിക്കുന്നത്. മെഗാസ്റ്റാർ മമ്മൂട്ടിയും ലേഡി സൂപ്പർ താരം മഞ്ജു വാര്യരും ആദ്യമായി ഒന്നിക്കുന്ന എന്ന പ്രത്യേകത തന്നെ ചിത്രത്തിന് പ്രഖ്യാപന ദിവസം മുതൽ ശ്രദ്ധ നേടിക്കൊടുത്തിരുന്നു.
മമ്മൂട്ടി ഫാ.ബെനഡിക്റ്റ് എന്ന കഥാപാത്രമായി പ്രേക്ഷകർക്ക് മുന്നിലെത്തുന്ന ചിത്രത്തിന്റെ
ടീസർ ഏറെ ആകാംക്ഷ ഉയർത്തുന്നതായിരുന്നു. കഥകളിൽ നിന്നും സത്യം തെരഞ്ഞെടുക്കാൻ അയാളെത്തുന്നു എന്നാണ് ചിത്രത്തിന്റെ പോസ്റ്ററിൽ തന്നെ പറയുന്നത്. 'ബിലീവ് ഇറ്റ് ഓർ നോട്ട്, ശാസ്ത്രത്തിന്റെ ഏത് തിയറിയിലും അതിനെ മറി കടന്നുപോകുന്ന ഡാർക്ക് സോൺ ഉണ്ടെന്ന് പറയാറുണ്ട്' എന്ന ഡയലോഗോടെ തുടങ്ങുന്ന ടീസർ തന്നെ ഒരു 'നിഗൂഢത' നിലനിർത്തുന്നതായിരുന്നു. നിഖില വിമൽ, ബേബി മോണിക്ക, കരിക്ക് ഫെയിം അമേയ, വെങ്കിടേഷ്, ജഗദീഷ്, ടി ജി രവി, രമേശ് പിഷാരടി, ശിവദാസ് കണ്ണൂർ തുടങ്ങിയവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
പേര് സൂചിപ്പിക്കുന്നതുപോലെ ചിത്രത്തിലെ ടൈറ്റില്‍ കഥാപാത്രമായ പുരോഹിതനെയാണ് മമ്മൂട്ടി അവതരിപ്പിക്കുന്നത്. സിനിമയിൽ മഞ്ജു വാര്യരും മമ്മൂട്ടിയും ഒറ്റ സീനിൽ മാത്രമാണ് ഉള്ളതെന്നാണ് സൂചന. മമ്മൂട്ടി തന്നെയാണ് ഒരു വാർത്താസമ്മേളനത്തിനിടെ ഇക്കാര്യം അറിയിച്ചത്. ആകെ ഒരു സീനാണ് താനും മഞ്ജുവും തമ്മിലുള്ളതെന്നും അതൊരു വലിയ സീൻ തന്നെയാണെന്നുമായിരുന്നു താരത്തിന്റെ വാക്കുകൾ.
ആന്റോ ജോസഫ് ഫിലിം കമ്പനിയും ആർ ഡി ഇല്ലുമിനേഷൻസ് പ്രസൻസിന്റെയും ബാനറിൽ ആന്റോ ജോസഫും,ബി ഉണ്ണികൃഷ്ണനും വി എൻ ബാബുവും ചേർന്നാണ് ചിത്രം നിർമിക്കുന്നത്. ചിത്രത്തിന്റെ കഥ സംവിധായകന്റേത് തന്നെയാണ്. തിരക്കഥയൊരുക്കിയിരിക്കുന്നത് ദീപു പ്രദീപും ശ്യാം മേനോനും ചേർന്നാണ്.
Also Read-
'അഭിനയം കൊണ്ടും നിലപാട് കൊണ്ടും മമ്മൂട്ടി എന്നും അതിശയിപ്പിക്കുന്നു'; 'ദി പ്രീസ്റ്റ്' ടീസർ പങ്കുവെച്ച് സത്യൻ അന്തിക്കാട്കഴിഞ്ഞ ജനുവരിയിലാണ് പ്രീസ്റ്റിന്റെ ഷൂട്ട് ആരംഭിച്ചത്. പിന്നീട് കോവിഡ് ലോക്ക്ഡൗൺ മൂലം ഷൂട്ടിങ് നീണ്ടു. ഒടുവിൽ കഴിഞ്ഞ മാസമാണ് ചിത്രീകരണം പൂർത്തിയായത്. ഛായാഗ്രഹണം അഖിൽ ജോർജ്, എഡിറ്റർ ഷമീർ മുഹമ്മദ്. ബി കെ ഹരിനാരായണന്റെ വരികൾക്ക് സംഗീതം ഒരുക്കുന്നത് രാഹുൽ രാജ്. പ്രൊജക്ട് ഡിസൈനർ ബാദുഷ എൻ എം. സൗണ്ട് ഡിസൈൻ ജയദേവൻ, സൗണ്ട് മിക്സിങ് സിനോയ് ജോസഫ്, ആർട്ട് ഡയറക്ടർ സുജിത്ത് രാഘവ്, മേക്കപ്പ് ജോർജ് സെബാസ്റ്റ്യൻ അമൽ ചന്ദ്രൻ , കോസ്റ്റ്യൂം പ്രവീൺ വർമ്മ, സ്റ്റണ്ട് സുപ്രീം സുന്ദർ മാഫിയ ശശി, ചീഫ് അസോസിയേറ്റ് ഡയറക്ടർ ബേബി പണിക്കർ, അസോസിയേറ്റ് ഡയറക്ടർ പ്രേംനാഥ്,ചീഫ് അസോസിയേറ്റ് ക്യാമറാമാൻ പ്രവീൺ ചക്രപണി. പ്രൊഡക്ഷൻ കൺട്രോളർ പ്രശാന്ത് നാരായണൻ.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.