ജീവിതത്തിലെ മുഖ്യമന്ത്രിയുടെ ചേമ്പറിൽ തീർത്തും യാദൃശ്ചികമായാണ് വെള്ളിത്തിരയിലെ മുഖ്യമന്ത്രിയുടെ കടന്നു വരവ്. അങ്ങനെ മുഖ്യമന്ത്രിയും മമ്മൂട്ടിയും തമ്മിൽ ഒരു അപ്രതീക്ഷിത കണ്ടുമുട്ടൽ. അടുത്ത ചിത്രം 'വണ്ണിൽ' മുഖ്യമന്ത്രിയുടെ കഥാപാത്രമാണ് മമ്മൂട്ടി കൈകാര്യം ചെയ്യുക. മമ്മൂട്ടിയുടെ സന്ദർശന വിവരം ഫേസ്ബുക് പോസ്റ്റും ഫോട്ടോയും ചേർത്ത് മുഖ്യമന്ത്രി പോസ്റ്റ് ചെയ്തു.
"ശ്രീ മമ്മൂട്ടി ഓഫീസിൽ വന്ന് കണ്ടു. ഒരു സിനിമാ ചിത്രീകരണത്തിനിടെ സമയം കണ്ടെത്തിയായിരുന്നു സൗഹൃദ സന്ദർശനം." മുഖ്യമന്ത്രി കുറിച്ചു.
പിണറായി ആയാണോ മമ്മൂട്ടി സ്ക്രീനിൽ എത്തുക? ആ പ്രതീക്ഷ വച്ച് പുലർത്തേണ്ട എന്നാണ് കഥാപാത്രത്തെപ്പറ്റി ലഭിക്കുന്ന സൂചന.
ചിറകൊടിഞ്ഞ കിനാവുകൾ സിനിമയുടെ സംവിധായകൻ സന്തോഷ് വിശ്വനാഥനാണ് 'വൺ' സംവിധാനം ചെയ്യുന്നത്. ബോബി-സഞ്ജയ്മാർ ആണ് തിരക്കഥ. ചിത്രീകരണം ആരംഭിച്ചു. ഗായത്രി അരുൺ, സംയുക്ത മേനോൻ എന്നിവരാണ് നായികമാർ. അഹാന കൃഷ്ണയുടെ അനുജത്തി ഇഷാനിയുടെ ആദ്യ ചിത്രം കൂടിയാണ്.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.