നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • film
  • »
  • മാമാങ്കത്തിന് U/A സർട്ടിഫിക്കറ്റ്; മമ്മൂട്ടി ചിത്രം ഡിസംബർ 12ന്

  മാമാങ്കത്തിന് U/A സർട്ടിഫിക്കറ്റ്; മമ്മൂട്ടി ചിത്രം ഡിസംബർ 12ന്

  Mammootty movie Mamangam gets U/A | ചിത്രം ഡിസംബർ 12 ന് തിയേറ്ററിലെത്തും

  മാമാങ്കം ട്രെയ്‌ലറിൽ മമ്മൂട്ടി

  മാമാങ്കം ട്രെയ്‌ലറിൽ മമ്മൂട്ടി

  • Share this:
   വർഷങ്ങൾക്ക് ശേഷം വീണ്ടും മമ്മൂട്ടി ധീരയോദ്ധാവിന്റെ വേഷം ചെയ്യുന്ന മാമാങ്കത്തിന് സെൻസർ ബോർഡിൻറെ U/A സർട്ടിഫിക്കറ്റ്. ചിത്രം ഡിസംബർ 12 ന് തിയേറ്ററിലെത്തും. മലയാളത്തിനൊപ്പം മറ്റു പല ഇന്ത്യൻ ഭാഷകളിലും ചിത്രം റിലീസ് ചെയ്യും.

   മലയാള സിനിമാ ചരിത്രത്തിലെ ഏറ്റവും വലിയ സെറ്റുകളാണ് മാമാങ്കത്തിനു വേണ്ടി മരടിലും നെട്ടൂരിലുമായി നിർമ്മിച്ചത്. മരടിൽ എട്ടേക്കർ ഭൂമിയിൽ നിർമ്മിച്ച ഭീമാകാരമായ മാളികയിൽ വെച്ചാണ് ചിത്രത്തിലെ നിർണ്ണായക രംഗങ്ങളും ഗാന രംഗവും ചിത്രീകരിച്ചിട്ടുള്ളത്. ആയിരത്തോളം തൊഴിലാളികളാണ് നാല് മാസം കൊണ്ട് മരട് ലൊക്കേഷനിലെ മാളികയും മറ്റും നിർമ്മിച്ചത്.

   രണ്ടായിരത്തിലേറെ തൊഴിലാളികൾ മൂന്നു മാസം കൊണ്ട് നിർമ്മിച്ച കൂറ്റൻ സെറ്റ് ഇന്ത്യൻ സിനിമാ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ സെറ്റുകളിൽ ഒന്നാണ്.

   ഉണ്ണി മുകുന്ദൻ, പ്രാചി ടെഹ്‌ലാൻ, ആണ് സിതാര, കനിഹ, ഇനിയ, സുദേവ് നായർ തുടങ്ങിയവർ മറ്റു വേഷങ്ങൾ ചെയ്യുന്നു.
   First published:
   )}