• HOME
  • »
  • NEWS
  • »
  • film
  • »
  • Nanpakal Nerathu Mayakkam | 2023ലെ ആദ്യ സൂപ്പർതാര റിലീസ് ആവാൻ 'നൻപകൽ നേരത്ത് മയക്കം'

Nanpakal Nerathu Mayakkam | 2023ലെ ആദ്യ സൂപ്പർതാര റിലീസ് ആവാൻ 'നൻപകൽ നേരത്ത് മയക്കം'

മമ്മൂട്ടി - ലിജോ ജോസ് പെല്ലിശ്ശേരി ചിത്രം 'നൻപകൽ നേരത്ത് മയക്കം' ജനുവരിയിൽ

നൻപകൽ നേരത്ത് മയക്കം

നൻപകൽ നേരത്ത് മയക്കം

  • Share this:

    2023ലെ ആദ്യ സൂപ്പർ താര റിലീസ് ചിത്രമാവാൻ മമ്മൂട്ടി നായകനായ ‘നൻപകൽ നേരത്ത് മയക്കം’. സിനിമാ പ്രേക്ഷകരും നിരൂപകരും ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന മെഗാ സ്റ്റാർ മമ്മൂട്ടിയെ നായകനാക്കി ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത ചിത്രം നൻപകൽ നേരത്ത് മയക്കം ജനുവരി പത്തൊൻപതിന് തിയേറ്ററിലെത്തും.

    കേരള രാജ്യാന്തര ചലച്ചിത്ര മേളയിൽ (ഐ.എഫ്.എഫ്.കെ.) ആദ്യമായി പ്രദർശിപ്പിച്ച ‘നൻപകൽ നേരത്ത് മയക്കം’ പ്രേക്ഷകരുടെ പ്രിയങ്കരമായ ചിത്രമായി മാറുകയും പ്രേക്ഷക സ്വീകാര്യതക്കുള്ള അവാർഡ് നേടുകയും ചെയ്തിരുന്നു. വ്യത്യസ്ത തലത്തിലുള്ള അവതരണവും കഥാപാത്ര സൃഷ്ടിയുമാണ് ചിത്രത്തിന്റെ പ്രത്യേകത.

    Also read: Nanpakal Nerathu Mayakkam | മമ്മുക്ക ഫുൾ ഓൺ ആണ്; ‘നൻപകൽ നേരത്ത് മയക്കം’ ട്രെയ്‌ലർ പുറത്തിറങ്ങി

    മമ്മൂട്ടി അവതരിപ്പിക്കുന്ന ജെയിംസ് എന്ന കഥാപാത്രം അഭിനയത്തിന്റെ വിസ്മയ മുഹൂർത്തങ്ങൾ സമ്മാനിക്കുന്ന ചിത്രം എല്ലാത്തരം പ്രേക്ഷകർക്കും തിയേറ്ററിൽ ആസ്വദിക്കാൻ പറ്റുന്ന ചിത്രമാണ് എന്ന് അണിയറക്കാർ അവകാശപ്പെടുന്നു. മമ്മൂട്ടി കമ്പനി നിർമ്മിച്ച ആദ്യ ചിത്രം ‘നൻപകൽ നേരത്ത് മയക്കം’ തിയേറ്ററിലെത്തിക്കുന്നത് ദുൽഖർ സൽമാന്റെ വേഫേറെർ ഫിലിംസ് ആണ്. ട്രൂത്ത് ഫിലിംസാണ് ഓവർസീസ് റിലീസ് നടത്തുക.

    രമ്യാ പാണ്ട്യൻ, അശോകൻ, കൈനകരി തങ്കരാജ്, സുരേഷ് ബാബു, ചേതൻ ജയലാൽ, അശ്വന്ത് അശോക് കുമാർ, രാജേഷ് ശർമ്മ തുടങ്ങിയവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. മമ്മൂട്ടിക്കമ്പനി ഫിലിംസ് പ്രൈവറ്റ് ലിമിറ്റഡും ആമേൻ മൂവി മൊണാസ്ട്രിയും ചേർന്നാണ് നിർമാണം. തേനി ഈശ്വറാണ് ചിത്രത്തിന്റെ ഛായാഗ്രഹണം. എഡിറ്റിങ് – ദീപു എസ്. ജോസഫ്. ലിജോ ജോസ് പെല്ലിശ്ശേരിയുടെ കഥക്ക് തിരക്കഥയും സംഭാഷണവും ഒരുക്കിയത് എസ്. ഹരീഷാണ്.

    ചീഫ് അസ്സോസിയേറ്റ്: ടിനു പാപ്പച്ചൻ, ലൈൻ പ്രൊഡ്യൂസർമാർ: ആൻസൺ ആന്റണി, സുനിൽ സിംഗ്; കലാ സംവിധാനം: ഗോകുൽ ദാസ്, മേക്കപ്പ്: റോനെക്സ് സേവ്യർ, സൗണ്ട് ഡിസൈൻ: രംഗനാഥ് രവി, ശബ്ദമിശ്രണം: ഫസൽ എ. ബക്കർ, കളറിംഗ്: ലിജു പ്രഭാകർ, പ്രൊഡക്ഷൻ കൺട്രോളർ: എൽ.ബി. ശ്യാംലാൽ, വസ്ത്രാലങ്കാരം: മെൽവി ജെ., സ്റ്റിൽസ്: അർജുൻ കല്ലിങ്കൽ, ഡിസൈൻ: ബൽറാം ജെ. ഡിജിറ്റൽ മാർക്കറ്റിങ്ങ്: വിഷ്ണു സുഗതൻ, അനൂപ് സുന്ദരൻ, പി.ആർ.ഒ.: പ്രതീഷ് ശേഖർ.

    Summary: The eagerly anticipated, highly regarded film from the Mammootty-Lijo Jose Pellissery combination will hit theatres in 2023 and become the first super star release of the year. On January 19, Nanpakal Nerathu Mayakkam, which had its world premiere at the International Film Festival of Kerala (IFFK), will be released. Mammootty Kampany, wrote in the Instagram caption: ‘The Wait is over !! @nanpakalnerathumayakkam Releasing on January 19 in cinemas near you’

    Published by:user_57
    First published: