നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • film
  • »
  • കടക്കൽ ചന്ദ്രൻ മുഖ്യമന്ത്രി കസേരയിലിരിക്കുന്നത് തിയേറ്ററിൽ തന്നെ കാണാം; മമ്മൂട്ടിയുടെ 'വൺ' ഡിജിറ്റൽ റിലീസിനില്ല

  കടക്കൽ ചന്ദ്രൻ മുഖ്യമന്ത്രി കസേരയിലിരിക്കുന്നത് തിയേറ്ററിൽ തന്നെ കാണാം; മമ്മൂട്ടിയുടെ 'വൺ' ഡിജിറ്റൽ റിലീസിനില്ല

  Mammootty movie One not to have a digital release | മമ്മൂട്ടി മുഖ്യമന്ത്രി കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രമാണിത്

  മമ്മൂട്ടി

  മമ്മൂട്ടി

  • Share this:
   കോവിഡ് പ്രതിസന്ധി മാറി തിയേറ്ററുകൾ തുറക്കുമ്പോൾ മാത്രമേ മുഖ്യമന്ത്രി കടക്കൽ ചന്ദ്രനെ തിയേറ്ററിൽ കാണാനാവൂ. മമ്മൂട്ടി മുഖ്യമന്ത്രി കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രം 'വൺ' ഡിജിറ്റൽ റിലീസിനില്ല എന്ന് അണിയറക്കാർ വ്യക്തമാക്കി. നിലവിൽ ജയസൂര്യ ചിത്രം 'സൂഫിയും സുജാതയും' മാത്രമാണ് ഡിജിറ്റൽ റിലീസിനൊരുങ്ങുന്ന ഏക മലയാള ചിത്രം. നവാഗതരുടെ സിനിമയായ 'നാലാം നദി' ആമസോൺ പ്രൈം വഴി പുറത്തിറക്കിയിരുന്നു.

   Also read: ഞാൻ രാഷ്ട്രീയത്തിലിറങ്ങും; പറയാതെ ഡാം തുറക്കുന്നതിൽ പ്രതികരിക്കും: മല്ലിക സുകുമാരൻ

   സന്തോഷ് വിശ്വനാഥ് സംവിധാനം ചെയ്യുന്ന വൺ ചിത്രത്തിനായി ബോബി-സഞ്ജയ് ആണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഇച്ചായീസ് പ്രൊഡക്ഷൻസിന്റെ ബാനറിൽ ശ്രീലക്ഷ്മി ആർ. ആണ് നിർമ്മാണം.

   മമ്മൂട്ടിയെ കൂടാതെ സംവിധായകൻ രഞ്ജിത്ത് ശങ്കർ, ജോജു ജോർജ്, ശങ്കർ രാമകൃഷ്ണൻ, സലീം കുമാർ, മുരളി ഗോപി, ബാലചന്ദ്ര മേനോൻ, മാമുക്കോയ, ശ്യാമപ്രസാദ്, അലൻസിയർ, സുരേഷ് കൃഷ്ണ, നിമിഷ സജയൻ, ഗായത്രി അരുൺ തുടങ്ങിയവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്.   Published by:user_57
   First published: