• News
  • Mission Paani
  • Sports
  • Films
  • Gulf
  • Life
  • Career
  • Crime
  • Photos
  • Video
  • Buzz
  • Live TV

പൊൻകണിയായി ഉണ്ട ഫസ്റ്റ് ലുക്

Unda first look | മധുരരാജക്ക് ശേഷം തിയേറ്ററിലെത്താൻ തയ്യാറെടുക്കുന്ന മമ്മൂട്ടി ചിത്രമാണ് ഉണ്ട

news18india
Updated: April 15, 2019, 12:08 PM IST
പൊൻകണിയായി ഉണ്ട ഫസ്റ്റ് ലുക്
Unda first look | മധുരരാജക്ക് ശേഷം തിയേറ്ററിലെത്താൻ തയ്യാറെടുക്കുന്ന മമ്മൂട്ടി ചിത്രമാണ് ഉണ്ട
news18india
Updated: April 15, 2019, 12:08 PM IST
അനുരാഗ കരിക്കിൻ വെള്ളം സംവിധായകൻ ഖാലിദ് റഹ്മാൻ മമ്മൂട്ടിയെ നായകനാക്കി സംവിധാനം ചെയ്ത ഉണ്ട ഫസ്റ്റ് ലുക് വിഷു ദിനത്തിൽ പുറത്തിറങ്ങി. മധുരരാജക്ക് ശേഷം തിയേറ്ററിലെത്താൻ തയ്യാറെടുക്കുന്ന മമ്മൂട്ടി ചിത്രമാണ് ഉണ്ട. നായകൻ മമ്മൂട്ടി ഉൾപ്പെടെയുള്ളവർ ഒന്നിച്ചു നിന്ന് ഒരു ട്രക്കിന്റെ ടയർ മാറ്റുന്നതാണ് ഫസ്റ്റ് ലുക്കിൽ കാണുന്നത്. 2018 ഒക്ടോബർ മാസം ചിത്രീകരണം ആരംഭിച്ച ഉണ്ടയുടെ ഷൂട്ടിംഗ് പൂർത്തിയായത് ഈ വർഷം മാർച്ചിലാണ്‌.



ഖാലിദ് റഹ്മാൻ കഥയും ഹർഷദ് തിരക്കഥയും എഴുതിയ ചിത്രത്തിൽ കേരളത്തിൽ നിന്നും ഉത്തരേന്ത്യയിലെ നക്സൽ പ്രദേശത്തു തിരഞ്ഞെടുപ്പ് ജോലിക്കു പോകുന്ന പോലീസുകാർക്ക് സംഭവിക്കുന്ന കാര്യങ്ങളാണ് പ്രതിപാദ്യം. ആക്ഷനും ഹാസ്യത്തിനും തുല്യ പ്രാധാന്യമാവുമുണ്ടാവുക. ജിഗർദണ്ടയിൽ ക്യാമറ ചലിപ്പിച്ച ഗ്വെമിക് യൂ. ആരിയാണ് ഛായാഗ്രഹണം. സംഗീതം പ്രശാന്ത് പിള്ള. ബോളിവുഡിൽ നിന്നും ഷാം കൗശലാണ് സംഘട്ടന രംഗങ്ങൾ ചിട്ടപ്പെടുത്തുക. ജെമിനി സ്റ്റുഡിയോക്കൊപ്പം മൂവി മില്ലിലെ കൃഷ്ണൻ സേതുകുമാറാണ് ചിത്രം നിർമ്മിക്കുന്നത്.

ആസിഫ് അലി, വിനയ് ഫോർട്ട് എന്നിവരും പോലീസ് വേഷം കൈകാര്യം ചെയ്യുന്നുണ്ട്. ഷൈൻ ടോം ചാക്കോ, ജേക്കബ് ഗ്രിഗറി, സുധി കോപ്പ, അർജുൻ അശോകൻ, ദിലീഷ് പോത്തൻ, അലെൻസിയർ എന്നിവരാണ് മറ്റഭിനേതാക്കൾ.

First published: April 15, 2019
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍
Loading...