• HOME
  • »
  • NEWS
  • »
  • film
  • »
  • മമ്മൂട്ടിക്ക് ഫെബ്രുവരിയിൽ റെക്കോഡ്: മൂന്നു ചിത്രങ്ങൾ മൂന്നു ഭാഷയിൽ

മമ്മൂട്ടിക്ക് ഫെബ്രുവരിയിൽ റെക്കോഡ്: മൂന്നു ചിത്രങ്ങൾ മൂന്നു ഭാഷയിൽ

  • Share this:
    ഫെബ്രുവരിയിൽ മമ്മൂട്ടി ആരാധകരെ കാത്തിരിക്കുന്നത് മൂന്ന് ഭാഷകളിൽ നിന്നുമുള്ള ചിത്രങ്ങൾ. ഒട്ടേറെ പ്രശംസ ഏറ്റു വാങ്ങിയ തമിഴ് ചിത്രം പേരൻപ്, വൈ.എസ്. രാജശേഖര റെഡ്ഢിയുടെ ജീവിത കഥ പറയുന്ന യാത്ര, മലയാള ചിത്രം ഉണ്ട എന്നിവയാണ് 2019ൽ ഒരേ മാസം തന്നെ പുറത്തു വരുന്ന മമ്മൂട്ടി ചിത്രങ്ങൾ. ഇതിൽ ഗോവ ചലച്ചിത്ര മേളയിൽ പ്രദർശിപ്പിക്കപ്പെട്ട പേരൻപ് വൻ പ്രേക്ഷക പ്രീതി പിടിച്ചു പറ്റിയിരുന്നു.

    അവാർഡ് ജേതാവ് കൂടിയായ ചലച്ചിത്ര സംവിധായകൻ റാമിന്റേതാണ് പേരൻപ്. റോട്ടർഡാം, ഷാങ്ങ്ഹായ് ചലച്ചിത്ര മേളകളിൽ സ്വീകാര്യത നേടിയ ചിത്രം വൻ പ്രതീക്ഷകളോടെയാണ് ഇന്ത്യയിൽ റിലീസിനൊരുങ്ങുന്നത്. ഒരു പെൺകുട്ടിയുടെ പിതാവിന്റെ വേഷമാണ് താരത്തിന്. മമ്മൂട്ടിയെ കൂടാതെ അഞ്ജലി, സമുദ്രക്കനി, സിദ്ദിഖ്, സുരാജ് വെഞ്ഞാറമൂട്, വടിവുക്കരശ്ശി, സാധന തുടങ്ങിയവരും വേഷമിടുന്നുണ്ട്.

    മാമാങ്കത്തിൽ നിന്നും ധ്രുവൻ പുറത്ത്, ഒപ്പം സംവിധായകനും?

    വൈ.എസ്. രാജശേഖര റെഡ്‌ഡിയുടെ ജീവിത കഥയായ യാത്ര സംവിധാനം ചെയ്യുന്നത് മഹി വി. രാഘവാണ്. ചിത്രത്തിൽ പ്രധാനം 2003ൽ രാജശേഖര റെഡ്‌ഡി നടത്തിയ പദയാത്രയാണ്. ഇതിനു ശേഷമാണ് അദ്ദേഹം മുഖ്യ മന്ത്രി പദത്തിലേക്ക് ഉയരുന്നതും. മമ്മൂട്ടിയുടെ പിതാവിന്റെ വേഷത്തിലെത്തുന്നത് ഡാഡി ഗിരിജ എന്ന കഥാപാത്രത്തിലൂടെ മലയാളികൾക്ക് പരിചിതനായ ജഗപതി ബാബുവാണ്. സുഹാസിനി മണി രത്നം മന്ത്രിയുടെ വേഷം ചെയ്യും. ചിത്രം ഫെബ്രുവരി എട്ടാം തിയതി തിയേറ്ററുകളിലെത്തും.

    ഖാലിദ് റഹ്മാൻ സംവിധാനം ചെയ്ത ഉണ്ടയിൽ പോലീസ് വേഷത്തിലെത്തുന്ന മമ്മൂട്ടി നക്സലുകൾ നിറഞ്ഞ നോർത്ത് ഇന്ത്യൻ സംസ്ഥാനത്തു തിരഞ്ഞെടുപ്പ് ജോലിക്കായി പോകുന്നതും അതിനെ ചുറ്റിപ്പറ്റിയുണ്ടാവുന്ന സംഭവങ്ങളിലേക്കും ചിത്രത്തെ നയിക്കുന്നു. ഖാലിദ് റഹ്മാൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ദിലീഷ് പോത്തൻ, ആസിഫ് അലി തുടങ്ങിയവരും വേഷമിടുന്നു. ഫെബ്രുവരി നാലിനാണ് ചിത്രത്തിന്റെ റിലീസ്.

    First published: