കെ.എം. മാണിക്ക് അന്ത്യാഞ്ജലിയുമായി മമ്മൂട്ടി

Mammootty offers last respects to ex-Minister K.M. Mani | മകൻ ജോസ് കെ. മാണിയെയും കുടുംബത്തെയും ആശ്വസിപ്പിച്ച ശേഷമാണ് മമ്മൂട്ടി മടങ്ങിയത്

news18india
Updated: April 11, 2019, 11:41 AM IST
കെ.എം. മാണിക്ക് അന്ത്യാഞ്ജലിയുമായി മമ്മൂട്ടി
മമ്മൂട്ടി മാധ്യമങ്ങളോട് സംസാരിക്കുന്നു
  • Share this:
പാലാ: കെ.എം. മാണിയുടെ പാലായിലെ വസതിയിലെത്തി നടൻ മമ്മൂട്ടി അന്ത്യമോപചാരം അർപ്പിച്ചു. മകൻ ജോസ് കെ. മാണിയെയും കുടുംബത്തെയും ആശ്വസിപ്പിച്ച ശേഷമാണ് മമ്മൂട്ടി മടങ്ങിയത്.  "മാണി സാറിന്റെ പ്രായം ഇപ്പോഴാണ് എല്ലാർക്കും മനസ്സിലായത്. പ്രായത്തെ അതിജീവിക്കുന്ന ഊർജ്ജമുണ്ടായിരുന്നദ്ദേഹത്തിന്. ജീവിതത്തെ അത്രയ്ക്കും യൗവ്വനത്തോടെ സമീപിച്ചിരുന്നിരുന്നു. എം.എൽ.എ. അല്ലെങ്കിൽ മന്ത്രി എന്ന നിലയിൽ ഇത്രയും ചരിത്രം സൃഷ്ടിച്ച ആളാണ്. മാണി സാർ വലിയൊരു ഓർമ്മയാണ്. മാണി സാറിന്റെ വിടവൊരു വിടവായി തന്നെ നിലനിൽക്കും. നഷ്ടം നഷ്ടം തന്നെയാണ്," മമ്മൂട്ടി മധ്യപ്രവർത്തകരോടായി പറഞ്ഞു.

ഏപ്രിൽ 9 നാണ് ദീർഘ നാളായി ശ്വാസകോശ സംബന്ധിയായ അസുഖങ്ങൾക്ക് ചികിത്സയിലായിരുന്ന കെ.എം. മാണി കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ അന്തരിച്ചത്. ഇന്ന് ഉച്ചക്ക് മൂന്ന് മണിക്ക് പൂർണ്ണ ഔദ്യോഗിക ബഹുമതികളോടെയാവും സംസ്കാരം.
First published: April 11, 2019, 11:41 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading