നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • film
  • »
  • Prathi Niraparadhiyaano | 'പ്രതി നിരപരാധിയാണോ?' ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ റിലീസ് ചെയ്ത് മമ്മൂട്ടി

  Prathi Niraparadhiyaano | 'പ്രതി നിരപരാധിയാണോ?' ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ റിലീസ് ചെയ്ത് മമ്മൂട്ടി

  ഇന്ദ്രന്‍സ്, ശ്രീജിത്ത് രവി, ഹരീഷ് പേരടി എന്നിവര്‍ പ്രധാന കഥാപാത്രങ്ങളായി എത്തുന്നു

  • Share this:
   ഇന്ദ്രന്‍സ്,ശ്രീജിത്ത് രവി, ഹരീഷ് പേരടി എന്നിവരെ പ്രധാന കഥാപാത്രങ്ങളായി എത്തുന്ന 'പ്രതി നിരപരാധിയാണോ?' എന്ന ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ മമ്മൂട്ടി റിലീസ് ചെയ്തു. സുനില്‍ പൊറ്റമല്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് 'പ്രതി നിരപരാധിയാണോ?'.

   ഇടവേള ബാബു, ബാലാജി ശര്‍മ്മ, സുനില്‍ സുഖദ, അരിസ്റ്റോ സുരേഷ്,കണ്ണന്‍ പട്ടാമ്പി, പ്രദീപ് നളന്ദ, നിഥിന്‍ രാജ്, റിഷിക്ക് ഷാജ്, ബാബു അടൂര്‍, എച്ച് കെ നല്ലളം, ആഭ ഷജിത്ത്, ജയന്‍ കുലവത്ര,
   ബാലന്‍ പാറയ്ക്കല്‍, പ്രദീപ് ബാലന്‍, നീന കുറുപ്പ്, കുളപ്പുള്ളി ലീല, പാര്‍വ്വതി, അനാമിക പ്രദീപ്,ആവണി തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.

   വോള്‍കാനോ സിനിമാസിന്റെ ബാനറില്‍ പ്രദീപ് നളന്ദ നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം ഉത്പല്‍ വി നായനാര്‍ നിര്‍വ്വഹിക്കുന്നു. ബി കെ ഹരിനാരായണന്‍, പി ടി ബിനു എന്നിവരുടെ വരികള്‍ക്ക് അരുണ്‍ രാജ് സംഗീതം പകരുന്നു. ആലാപനം-വിനീത് ശ്രീനിവാസന്‍,അരുണ്‍ രാജ്,സിത്താര കൃഷ്ണകുമാര്‍.


   എഡിറ്റര്‍-ജോണ്‍കുട്ടി. പ്രൊഡക്ഷന്‍ ഡിസൈനര്‍-പ്രവീണ്‍ പരപ്പനങ്ങാടി, പ്രൊഡ്ക്ഷന്‍ കണ്‍ട്രോളര്‍-ഷജിത്ത് തിക്കോടി,കല-രഞ്ജിത്ത് കൊതേരി,മേക്കപ്പ്-സന്തോഷ് വെണ്‍പകല്‍, വസ്ത്രാലങ്കാരം-സുരേഷ് ഫിറ്റ്‌വെല്‍, സ്റ്റില്‍സ്-നൗഷാദ് കണ്ണൂര്‍, പരസ്യകല-ഓക്‌സിജന്‍ മീഡിയ, പശ്ചാത്തല സംഗീതം-എസ് പി വെങ്കിടേഷ്, ആക്ഷന്‍-ബ്രൂസിലി രാജേഷ്,നൃത്തം- കുമാര്‍ ശാന്തി, വി എഫ് എക്‌സ്-രാജ് മാര്‍ത്താണ്ടം, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ്-ദേവദാസ് ദേവാങ്കനം, പി ആര്‍ ഒ-എ എസ് ദിനേശ്.
   Published by:Jayesh Krishnan
   First published:
   )}