മമ്മൂട്ടിയും മോഹൻലാലും എന്ന് കേൾക്കുമ്പോൾ പണ്ട് മുതലേ ആരാധകർക്കൊരു സന്തോഷമാണ്. ആദ്യ കാലങ്ങളിൽ ഇരുവരും ഒന്നിച്ചഭിനയിച്ച ചിത്രങ്ങൾ ഇരു സൂപ്പർ സ്റ്റാറുകളുടെയും ആരാധകർ രണ്ടു കയ്യും നീട്ടിയാണ് സ്വീകരിച്ചത്. നമ്പർ 20 മദ്രാസ് മെയിൽ ഒരുദാഹരണമായി പറയാം. എന്നാൽ വർഷം കുറെ കഴിഞ്ഞതിനു ശേഷം ഇവരെ ഒന്നിച്ചു കാണുകയെന്ന പതിവ് തെറ്റി. അങ്ങനെയിരിക്കെയാണ്, മോഹൻലാൽ ചിത്രം ഓടിയനിൽ മമ്മൂട്ടി ശബ്ദമായി എത്തുന്നത്. എന്നാലിപ്പോ വീണ്ടും മോഹൻലാൽ ചിത്രവുമായി മമ്മൂട്ടിക്കൊരു ബന്ധം കൂടി.
ഈ വരുന്ന ബുധനാഴ്ച മോഹൻലാൽ നായകനാവുന്ന ലൂസിഫറിന്റെ ടീസർ പുറത്തിറങ്ങുകയാണ്. റിലീസ് ചെയ്യുന്നതാകട്ടെ, മമ്മൂട്ടിയും. രാവിലെ ഒൻപത് മണിയാണ് മുഹൂർത്തം. പക്ഷെ പര്സപര സഹകരണം ഇരുവരും കാണിക്കാറുണ്ട്. നേരത്തെ മോഹന്‍ലാല്‍ ചിത്രമായ 1971 ബിയോണ്ട് ബോര്‍ഡേഴ്‌സിലും മമ്മൂട്ടി ഇത്തരത്തില്‍ ശബ്ദം നല്‍കിയിരുന്നു. മമ്മൂട്ടിയുടെ കരിയറിലെ ഏറ്റവും വലിയ ചിത്രമായിരുന്ന പഴശ്ശിരാജയില്‍ വോയിസ് ഓവര്‍ നല്‍കിയത് മോഹന്‍ലാല്‍ ആയിരുന്നു.
പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ലുസിഫെറിൽ നിന്നും തന്റെ ഭാഗങ്ങൾ കഴിഞ്ഞ ദിവസമാണ് മോഹൻലാൽ പൂർത്തിയാക്കിയത്. അതിനു പ്രത്യേകം നന്ദി പറഞ്ഞുള്ള പൃഥ്വിരാജിന്റെ ഫേസ്ബുക് പോസ്റ്റ് ശ്രദ്ധേയമായിരുന്നു.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.