നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • film
  • »
  • ആദ്യ ചിത്രത്തിലെ നിറമുള്ള ഓർമകൾ; ഈ ചിത്രത്തിലെ കൊച്ചു പയ്യൻ മലയാളത്തിന്റെ മെഗാ സ്റ്റാർ

  ആദ്യ ചിത്രത്തിലെ നിറമുള്ള ഓർമകൾ; ഈ ചിത്രത്തിലെ കൊച്ചു പയ്യൻ മലയാളത്തിന്റെ മെഗാ സ്റ്റാർ

  തന്റെ ആദ്യ ചിത്രത്തിലെ രംഗം ഇപ്പോൾ സോഷ്യൽമീഡിയയിലൂടെ പങ്കുവെച്ചിരിക്കുകയാണ് മമ്മൂട്ടി.

  Image: Instagram/Mammootty

  Image: Instagram/Mammootty

  • Share this:
   മലയാള സിനിമയുടെ നിത്യ യൗവ്വനമാണ് മെഗാസ്റ്റാർ മമ്മൂട്ടി. മൂന്നു പതിറ്റാണ്ടുകളിലേറെയായി മലയാള സിനിമയുടെ അഭിമാന താരം. മമ്മൂട്ടി അഭിനയിച്ച സിനിമകൾ ഏതൊക്കെയെന്ന് മലയാളികൾക്ക് കണ്ണുംപൂട്ടി പറയാൻ സാധിക്കും. എന്നാൽ അദ്ദേഹത്തിന‍്റെ ആദ്യ സിനിമ ഏതാണെന്ന് പലർക്കും അറിയില്ല.

   തന്റെ ആദ്യ ചിത്രത്തിലെ രംഗം ഇപ്പോൾ സോഷ്യൽമീഡിയയിലൂടെ പങ്കുവെച്ചിരിക്കുകയാണ് മമ്മൂട്ടി. ബ്ലാക്ക് ആന്റ് വൈറ്റ് ചിത്രത്തിലെ രംഗം കളർ ചെയ്തതാണ് പുതിയ ചിത്രം. ചിത്രം കളർ ചെയ്ത് കൂടുതൽ സുന്ദരമാക്കിയ ആൾക്ക് ഒരുപാട് നന്ദിയെന്നും മലയാളത്തിന്റെ മെഗാസ്റ്റാർ പറയുന്നു.

   1971 ൽ പുറത്തിറങ്ങിയ അനുഭവങ്ങൾ പാളിച്ചകൾ എന്ന ചിത്രത്തിലെ രംഗമാണിത്. സത്യൻ, പ്രേം നസീർ, ഷീല തുടങ്ങി ആ കാലത്തെ സൂപ്പർതാരങ്ങളെല്ലാം പ്രധാന വേഷത്തിൽ എത്തിയ ചിത്രത്തിൽ മമ്മൂട്ടിയും ചെറിയ റോളിൽ അഭിനയിച്ചിരുന്നു.
   View this post on Instagram


   A post shared by Mammootty (@mammootty)

   തന്റെ ആദ്യ ചിത്രത്തിലെ രംഗങ്ങൾ മനോഹരങ്ങളായ ഓർമകളാണ് വീണ്ടും മനസ്സിലേക്ക് എത്തിച്ചെന്നാണ് മമ്മൂട്ടി സോഷ്യൽമീഡിയയിൽ കുറിച്ചത്. ഒപ്പം സത്യൻ മാഷിനൊപ്പം അഭിനയിക്കാൻ സാധിച്ചതിന്റെ സന്തോഷവും അദ്ദേഹം പങ്കുവെക്കുന്നു. സത്യൻ മാഷിനൊപ്പം സിനിമയിൽ സാന്നിധ്യമാകാൻ സാധിച്ചത് തനിക്ക് ലഭിച്ച അപൂർവ അംഗീകാരമാണെന്ന് മമ്മൂട്ടി പറയുന്നു.

   You may also like:Cold Case review | കോൾഡ് കേസ്: അതീന്ദ്രിയ സത്യങ്ങളും, ശാസ്ത്രവും, കുറ്റാന്വേഷണവും കൈകോർക്കുമ്പോൾ

   സത്യൻ മാഷിനൊപ്പമുള്ള സുന്ദരമായ ഓർമയും മമ്മൂട്ടി പങ്കുവെച്ചിട്ടുണ്ട്. സത്യൻ മാഷിന്റെ കാല് തൊട്ടു വണങ്ങിയതിനെ കുറിച്ചാണ് മമ്മൂട്ടി വൈകാരികമായി കുറിച്ചത്. ചിത്രീകരണത്തിന്റെ ഇടവേളയിൽ സത്യൻ മാഷ് വിശ്രമിക്കുമ്പോൾ അദ്ദേഹത്തിന്റെ കാല് തൊട്ടു വണങ്ങിയതിന്റെ ഓർമകളെ കുറിച്ചാണ് മമ്മൂട്ടിയുടെ വാക്കുകൾ.

   മമ്മൂട്ടിയുടെ പഴയകാല ചിത്രത്തിന് മലയാള സിനിമയിലെ യുവതാരങ്ങളെല്ലാം പ്രതികരണവുമായി എത്തിയിട്ടുണ്ട്. പൃഥ്വിരാജ്, ടോവിനോ തോമസ് തുടങ്ങിയ താരങ്ങളെല്ലാം ചിത്രത്തിന് കമന്റ് ചെയ്തിട്ടുണ്ട്.

   തകഴിയുടെ അനുഭവങ്ങൾ പാളിച്ചകൾ എന്ന നോവലിനെ ആസ്പദമാക്കി കെ.എസ്. സേതുമാധവനാണ് ഇതേ പേരിൽ 1971 ൽ സംവിധാനം ചെയ്തത്. സത്യൻ, പ്രേം നസീർ, ഷീല എന്നിവർക്ക് പുറമേ, അടൂർ ഭാസി, കെപിഎസി ലളിത തുടങ്ങിയവരും ചിത്രത്തിൽ അഭിനയിച്ചിട്ടുണ്ട്.
   Published by:Naseeba TC
   First published:
   )}