• HOME
  • »
  • NEWS
  • »
  • film
  • »
  • Mammootty | 'ഇപ്പോൾ അവാർഡ് സിനിമകൾ എന്നൊക്കെയുണ്ടോ കുഞ്ഞേ? അങ്ങനെ പറയുന്നത് പാെളിറ്റിക്കലി കറക്ടാണോ?': മമ്മൂട്ടി

Mammootty | 'ഇപ്പോൾ അവാർഡ് സിനിമകൾ എന്നൊക്കെയുണ്ടോ കുഞ്ഞേ? അങ്ങനെ പറയുന്നത് പാെളിറ്റിക്കലി കറക്ടാണോ?': മമ്മൂട്ടി

മമ്മൂട്ടി- ലിജോ ജോസ് പെല്ലിശ്ശേരി കോംബോയിൽ പുറത്തിറങ്ങുന്ന ആദ്യ ചിത്രമാണ് 'നന്പകൽ നേരത്ത് മയക്കം'

നൻപകൽ നേരത്ത് മയക്കം

നൻപകൽ നേരത്ത് മയക്കം

  • Share this:

    ‘ഇപ്പോൾ അവാർഡ് സിനിമകൾ എന്നൊക്കെയുണ്ടോ കുഞ്ഞേ? അങ്ങനെ പറയുന്നത് പാെളിറ്റിക്കലി കറക്ടാണോ?’ എന്ന് മമ്മൂട്ടി. പുതിയ ചിത്രം ‘നന്പകൽ നേരത്ത് മയക്കം’ (Nanpakal Nerathu Mayakkam) റിലീസുമായി ബന്ധപ്പെട്ടുള്ള വാർത്താ സമ്മേളനത്തിൽ കൊച്ചിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. മമ്മൂട്ടി- ലിജോ ജോസ് പെല്ലിശ്ശേരി കോംബോയിൽ പുറത്തിറങ്ങുന്ന ആദ്യ ചിത്രമാണ് ‘നന്പകൽ നേരത്ത് മയക്കം’.

    രണ്ട് നായികമാരാണ് ചിത്രത്തിൽ. എല്ലാവരും വളരെ ഇഴുകിയാണ് അഭിനയിച്ചത്. ലിജോയും ഞാനും ഇവിടെ ഉണ്ടായിരുന്നു. തമ്മിൽ മുട്ടിയത് ഇപ്പോഴാണ്. അഭിനയിച്ചഭിനയിച്ച് ആളുകൾ ഇഷ്ടപ്പെട്ടാണ് താരമാക്കുന്നത്. എന്നിലെ നടന് പരമാവധി അവസരം നൽകാറുണ്ട്. ഒരു സുപ്രഭാതത്തിൽ ഉണ്ടാകുന്നതല്ല.

    സിനിമയിലേത് പരസ്പര വിശ്വാസങ്ങോട് ചേർന്ന് പോകുന്ന കഥാപാത്രമാണ്. ഭൂതക്കണ്ണാടിയിൽ സ്കീസോഫ്രീനിയാക് ആണ്. ബാലൻ മാഷിന് ഭ്രാന്തില്ല. നൻപകൽ നേരത്ത് മയക്കം സിനിമയിൽ അതല്ല എന്നും മമ്മൂട്ടി.

    ഏറ്റവുമധികം സന്തോഷം കിട്ടുന്നത് അഭിനയിക്കുമ്പോഴാണ്. പണം കിട്ടുമ്പോഴല്ല എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

    Also read: Nanpakal Nerathu Mayakkam | 2023ലെ ആദ്യ സൂപ്പർതാര റിലീസ് ആവാൻ ‘നൻപകൽ നേരത്ത് മയക്കം’

    കേരള രാജ്യാന്തര ചലച്ചിത്ര മേളയിൽ (ഐ.എഫ്.എഫ്.കെ.) ആദ്യമായി പ്രദർശിപ്പിച്ച ‘നൻപകൽ നേരത്ത് മയക്കം’ പ്രേക്ഷകരുടെ പ്രിയങ്കരമായ ചിത്രമായി മാറുകയും പ്രേക്ഷക സ്വീകാര്യതക്കുള്ള അവാർഡ് നേടുകയും ചെയ്തിരുന്നു. വ്യത്യസ്ത തലത്തിലുള്ള അവതരണവും കഥാപാത്ര സൃഷ്ടിയുമാണ് ചിത്രത്തിന്റെ പ്രത്യേകത.

    മമ്മൂട്ടി അവതരിപ്പിക്കുന്ന ജെയിംസ് എന്ന കഥാപാത്രം അഭിനയത്തിന്റെ വിസ്മയ മുഹൂർത്തങ്ങൾ സമ്മാനിക്കുന്ന ചിത്രം എല്ലാത്തരം പ്രേക്ഷകർക്കും തിയേറ്ററിൽ ആസ്വദിക്കാൻ പറ്റുന്ന ചിത്രമാണ് എന്ന് അണിയറക്കാർ അവകാശപ്പെടുന്നു. മമ്മൂട്ടി കമ്പനി നിർമ്മിച്ച ആദ്യ ചിത്രം ‘നൻപകൽ നേരത്ത് മയക്കം’ തിയേറ്ററിലെത്തിക്കുന്നത് ദുൽഖർ സൽമാന്റെ വേഫേറെർ ഫിലിംസ് ആണ്. ട്രൂത്ത് ഫിലിംസാണ് ഓവർസീസ് റിലീസ് നടത്തുക.

    രമ്യാ പാണ്ട്യൻ, അശോകൻ, കൈനകരി തങ്കരാജ്, സുരേഷ് ബാബു, ചേതൻ ജയലാൽ, അശ്വന്ത് അശോക് കുമാർ, രാജേഷ് ശർമ്മ തുടങ്ങിയവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. മമ്മൂട്ടിക്കമ്പനി ഫിലിംസ് പ്രൈവറ്റ് ലിമിറ്റഡും ആമേൻ മൂവി മൊണാസ്ട്രിയും ചേർന്നാണ് നിർമാണം. തേനി ഈശ്വറാണ് ചിത്രത്തിന്റെ ഛായാഗ്രഹണം. എഡിറ്റിങ് – ദീപു എസ്. ജോസഫ്. ലിജോ ജോസ് പെല്ലിശ്ശേരിയുടെ കഥക്ക് തിരക്കഥയും സംഭാഷണവും ഒരുക്കിയത് എസ്. ഹരീഷാണ്.

    Summary: At a press conference held in conjunction with the premiere of his new film, Nanpakal Nerathu Mayakkam, Mammootty spoke to the media. His first collaboration with director Lijo Jose Pellissery is on this film. The movie is releasing on January 19 in theatres

    Published by:user_57
    First published: