• HOME
 • »
 • NEWS
 • »
 • film
 • »
 • Mammootty | 'സാമാന്യ ധാരണ ആവശ്യം; ചോദ്യങ്ങളും ഉത്തരങ്ങളും സെൻസർ ചെയ്യാനാവില്ല': മമ്മൂട്ടി

Mammootty | 'സാമാന്യ ധാരണ ആവശ്യം; ചോദ്യങ്ങളും ഉത്തരങ്ങളും സെൻസർ ചെയ്യാനാവില്ല': മമ്മൂട്ടി

പുത്തന്‍തലമുറയുടെ സിനിമ സങ്കല്‍പ്പങ്ങളെ പരിപൂര്‍ണമായി ഉപയോഗപ്പെടുത്തുന്ന പുതിയ സംവിധായകന്റെ ചിത്രമാണ് 'റോഷാക്ക്' എന്ന് മമ്മൂട്ടി

മമ്മൂട്ടി

മമ്മൂട്ടി

 • Last Updated :
 • Share this:
  ചലച്ചിത്ര നടനും അവതാരകയും തമ്മിലെ ചോദ്യോത്തരം കേസും വിവാദവുമായ സാഹചര്യത്തിൽ വിഷയത്തെക്കുറിച്ച് പ്രതികരണവുമായി മമ്മൂട്ടി. ഖത്തറിൽ പുതിയ ചിത്രം 'റോഷാക്കുമായി' (Rorschach) ബന്ധപ്പെട്ട പത്രസമ്മേളനത്തിൽ മമ്മൂട്ടിയോട് (Mammootty) പ്രതികരണം ആവശ്യപ്പെട്ട് ചോദ്യം ഉയർന്നിരുന്നു. ഇത്തരം വിവാദങ്ങൾക്ക് കാരണം ചോദ്യമാണോ ഉത്തരമാണോ എന്നായിരുന്നു ചോദ്യകർത്താവിന് അറിയേണ്ടിയിരുന്നത്.

  'ഓരോരുത്തരും അവരവർ നേരിടുന്ന ചോദ്യങ്ങൾക്കുള്ള മറുപടിയാണ് പറയുന്നത്. അതിനെ നിയന്ത്രിക്കാനോ സെൻസർ ചെയ്യാനോ കഴിയില്ല. അതിന് സാമാന്യമായിട്ടുള്ള ധാരണയാണ് വേണ്ടത്,' എന്ന് മമ്മൂട്ടി. നമ്മൾ തമ്മിലുള്ള ചോദ്യത്തിനും കുഴപ്പമില്ല ഉത്തരത്തിനും കുഴപ്പം വരാൻ വഴിയില്ല. നമ്മൾ അതിനേക്കുറിച്ച് ചർച്ച ചെയ്യാൻ പോയാൽ ഒരുദിവസം പോരാതെ വരുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

  പുത്തന്‍തലമുറയുടെ സിനിമ സങ്കല്‍പ്പങ്ങളെ പരിപൂര്‍ണമായി ഉപയോഗപ്പെടുത്തുന്ന പുതിയ സംവിധായകന്റെ ചിത്രമാണ് റോഷാക്കെന്ന് മമ്മൂട്ടി. ചിത്രത്തിന്റെ ടൈറ്റില്‍ അനൗണ്‍സ് ചെയ്തപ്പോള്‍ തന്നെ പ്രേക്ഷകരില്‍ ആകാംക്ഷ വര്‍ധിച്ചുവെന്ന് മമ്മൂട്ടി പറഞ്ഞു. പേരിനെ പറ്റി പലരും ചര്‍ച്ച ചെയ്തുകണ്ടു. അത് ചിത്രത്തിന് ഗുണം ചെയ്തുവെന്നും മമ്മൂട്ടി പറഞ്ഞു.

  മമ്മൂട്ടിയെ കാണുന്നതിനായി നിരവധി പേരാണ് പരിപാടി സംഘടിപ്പിച്ച സ്ഥലത്തേയ്ക്ക് എത്തിയത്. ഇത്രയും ആളുകള്‍ സിനിമ കാണുന്നതിനും എത്തുമെന്നാണ് കരുതുന്നതെന്ന് മമ്മൂട്ടി ചിരിച്ചുകൊണ്ട് പറഞ്ഞു. പേര് കൊണ്ട് പ്രേക്ഷകരില്‍ ആകാംക്ഷ സൃഷ്ടിക്കാന്‍ സാധിച്ചു എന്ന പോലെ സിനിമയ്ക്കും കഴിയുമെന്നാണ് പ്രതീക്ഷ. ഒക്ടോബർ ഏഴാം തീയതി ചിത്രം ലോകമെമ്പാടും റിലീസിനൊരുങ്ങുകയാണെന്നും എല്ലാവരും ചിത്രം കാണണമെന്നും മമ്മൂട്ടി പറഞ്ഞു.

  കഴിഞ്ഞ ദിവസമാണ് റോഷാക്കിന്റെ സെന്‍സറിംഗ് പൂര്‍ത്തിയായത്. യു/എ സര്‍ട്ടിഫിക്കറ്റാണ് ചിത്രത്തിന് ലഭിച്ചത്. 'കെട്ട്യോളാണെന്റെ മാലാഖ' എന്ന ചിത്രത്തിന് ശേഷം നിസാം ബഷീര്‍ ഒരുക്കുന്ന ചിത്രമാണ് റോഷാക്ക്. മമ്മൂട്ടി കമ്പനി നിര്‍മിക്കുന്ന ചിത്രത്തിന്റെ ഓവര്‍സീസ് വിതരണം നിര്‍വഹിച്ചിരിക്കുന്നത് ട്രൂത്ത് ഗ്ലോബല്‍ ഫിലിംസാണ്.

  ദുല്‍ഖര്‍ സല്‍മാന്റെ ഉടമസ്ഥതയിലുള്ള വേഫെറര്‍ ഫിലിംസാണ് ചിത്രം തീയറ്ററുകളില്‍ എത്തിക്കുന്നത്. മമ്മൂട്ടിയെ കൂടാതെ ഷറഫുദ്ദീന്‍, ജഗദീഷ്, ഗ്രേസ് ആന്റണി, ബിന്ദു പണിക്കര്‍, സഞ്ജു ശിവറാം, കോട്ടയം നസീര്‍, ബാബു അന്നൂര്‍, മണി ഷൊര്‍ണ്ണൂര്‍ തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.

  അഡ്വേഞ്ചേഴ്സ് ഓഫ് ഓമനക്കുട്ടന്‍, ഇബിലീസ് എന്നീ ചിത്രങ്ങള്‍ക്ക് തിരക്കഥ ഒരുക്കിയ സമീര്‍ അബ്ദുളാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ബാദുഷയാണ് പ്രൊജക്ട് ഡിസൈനര്‍. കിരണ്‍ ദാസ് ചിത്രസംയോജനവും മിഥുന്‍ മുകുന്ദന്‍ സംഗീത സംവിധാനവും നിര്‍വഹിക്കുന്നു. ഷാജി നടുവിലാണ് കലാസംവിധാനം. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍-പ്രശാന്ത് നാരായണന്‍, ചമയം - റോണക്‌സ് സേവ്യര്‍ ആന്‍സ് എസ്. ജോര്‍ജ്, വസ്ത്രാലങ്കാരം - സമീറ സനീഷ്, പി.ആര്‍.ഒ. -പ്രതീഷ് ശേഖര്‍, ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ്- അനൂപ് സുന്ദരന്‍, വിഷ്ണു സുഗതന്‍.

  Summary: Mammootty speaks at the press conference called for Rorschach movie. The film is releasing on October 7
  Published by:user_57
  First published: