• HOME
  • »
  • NEWS
  • »
  • film
  • »
  • അന്ന് പങ്കായം പിടിച്ചിരുന്ന പൊടിമീശക്കാരൻ ജൂനിയർ ആർട്ടിസ്റ്; ഇന്ന് മലയാള സിനിമയുടെ സൂപ്പർ ഹീറോ

അന്ന് പങ്കായം പിടിച്ചിരുന്ന പൊടിമീശക്കാരൻ ജൂനിയർ ആർട്ടിസ്റ്; ഇന്ന് മലയാള സിനിമയുടെ സൂപ്പർ ഹീറോ

He who started as a junior actor completes 48 years in Malayalam cinema | അന്നത്തെ പൊടി മീശക്കാരന് മലയാള സിനിമയിൽ 48 വയസ്സ് തികഞ്ഞു

ആദ്യ ചിത്രത്തിലെ മമ്മൂട്ടി

ആദ്യ ചിത്രത്തിലെ മമ്മൂട്ടി

  • Last Updated :
  • Share this:
    'അനുഭവങ്ങൾ പാളിച്ചകൾ' തിയേറ്ററിലെത്തിയിട്ട് 48 വർഷങ്ങൾ. ചിത്രത്തിലെ വള്ളം തുഴയുന്ന ഒരു പൊടി മീശക്കാരൻ ജൂനിയർ ആർട്ടിസ്റ്റിനെ പക്ഷെ അന്നാരും തിരിച്ചറിഞ്ഞിട്ടുണ്ടാവില്ല. അത് മലയാള സിനിമയുടെ ചരിത്രത്തിലേക്കുള്ള തുഴച്ചിലിന്റെ ആരംഭം ആണെന്ന് പിന്നീട് തെളിഞ്ഞു. അന്നത്തെ പൊടി മീശക്കാരന് മലയാള സിനിമയിൽ 48 വയസ്സ് തികഞ്ഞു -- മമ്മൂട്ടി. പങ്കായം പിടിച്ചു കൊണ്ട് വള്ളത്തിൽ പോകുന്ന ആ രംഗത്തിലെ മമ്മൂട്ടിയുടെ ചിത്രം സോഷ്യൽ മീഡിയയിൽ വൈറൽ ആയിരിക്കുകയാണ്.

    കെ.ജി. ജോർജ് ചിത്രം മേളയിലൂടെ മമ്മൂട്ടി എന്ന നായക നടനിലേക്കുള്ള യാത്ര ആരംഭിച്ചു. ശേഷം 1981ൽ പുറത്തു വന്ന ഐ.വി. ശശി ചിത്രം 'തൃഷ്ണ' മമ്മൂട്ടിയുടെ ജീവിതത്തിൽ വഴിത്തിരിവായി മാറി. പിന്നീടങ്ങോട്ട് മമ്മൂട്ടിക്ക് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല.പിന്നെ യവനികയിലെ ഈരാളി വൻ കുതിപ്പായി. വഴിത്തിരിവായതാകട്ടെ, 1987ൽ പുറത്തു വന്ന ന്യൂ ഡൽഹിയും.

    മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി, ഇംഗ്ലീഷ് ഭാഷകളിലായി 400ൽ പരം ചിത്രങ്ങൾ മമ്മൂട്ടിയുടേതായി ഉണ്ട്. ആദ്യ കാല ചിത്രങ്ങളിൽ സജിൻ എന്ന പേരുപയോഗിച്ചിരുന്നു മമ്മൂട്ടി.

    മൂന്നു തവണ മികച്ച നടനുള്ള ദേശീയ പുരസ്കാരം നേടി. ഏഴ് സംസ്ഥാന അവാർഡുകളും ലഭിച്ചു. ഫിലിംഫെയർ സൗത്ത് പുരസ്കാരം നേടിയത് 13 തവണ. 1998ൽ പത്മശ്രീ പുരസ്കാരം ലഭിച്ചു. കേരള സർവകലാശാല, കാലിക്കറ്റ് സർവകലാശാല എന്നിവിടങ്ങളിൽ നിന്നും ഓണററി ഡോക്ടറേറ്റും ലഭിച്ചിട്ടുണ്ട്. ബിഗ് ബജറ്റ് ചിത്രമായ മാമാങ്കം മമ്മൂട്ടിയുടെതായി പുറത്തിറങ്ങുന്ന അടുത്ത ചിത്രമാണ്.

    First published: