മാണി സാർ എന്ന വിളി ഇനി ഒരാൾക്ക് കൂടി. മലയാളത്തിന്റെ പ്രിയ നടൻ മമ്മൂട്ടിയുടെ അടുത്ത ചിത്രം ഉണ്ടയിലെ കഥാപാത്രമാണ് മാണി സാർ അഥവാ എസ്.ഐ. മണികണ്ഠൻ. ചിത്രത്തിന്റെ ക്യാരക്റ്റർ പോസ്റ്ററിലാണ് മമ്മൂട്ടിയുടെ കഥാപാത്രത്തിന്റെ പേര് പുറത്തു വിടുന്നത്. മണികണ്ഠൻ എന്ന മുതിർന്ന കഥാപാത്രത്തെ മറ്റുള്ളവർ വിളിക്കുന്ന പേരാണ് മാണി സാർ. നിലവിൽ ചിത്രത്തിന്റെ ക്യാരക്റ്റർ പോസ്റ്റർ പുറത്തിറക്കുന്ന പരിപാടി നടന്നു കൊണ്ടിരിക്കുകയാണ്. വിഷുവിനാണ് ഉണ്ടയുടെ ഫസ്റ്റ് ലുക് പുറത്തു വരുന്നത്.
ഖാലിദ് റഹ്മാൻ കഥയും ഹർഷദ് തിരക്കഥയും എഴുതിയ ചിത്രത്തിൽ കേരളത്തിൽ നിന്നും ഉത്തരേന്ത്യയിലെ നക്സൽ പ്രദേശത്തു തിരഞ്ഞെടുപ്പ് ജോലിക്കു പോകുന്ന പോലീസുകാർക്ക് സംഭവിക്കുന്ന കാര്യങ്ങളാണ് പ്രതിപാദ്യം. ആക്ഷനും ഹാസ്യത്തിനും തുല്യ പ്രാധാന്യമാവുമുണ്ടാവുക. ജിഗർദണ്ടയിൽ ക്യാമറ ചലിപ്പിച്ച ഗ്വെമിക് യൂ. ആരിയാണ് ഛായാഗ്രഹണം. സംഗീതം പ്രശാന്ത് പിള്ള. ബോളിവുഡിൽ നിന്നും ഷാം കൗശലാണ് സംഘട്ടന രംഗങ്ങൾ ചിട്ടപ്പെടുത്തുക. ജെമിനി സ്റ്റുഡിയോക്കൊപ്പം മൂവി മില്ലിലെ കൃഷ്ണൻ സേതുകുമാറാണ് ചിത്രം നിർമ്മിക്കുന്നത്.
ഷൈൻ ടോം ചാക്കോ, ആസിഫ് അലി, വിനയ് ഫോർട്ട് എന്നിവരും പോലീസ് വേഷം കൈകാര്യം ചെയ്യുന്നുണ്ട്. ജേക്കബ് ഗ്രിഗറി, സുധി കോപ്പ, അർജുൻ അശോകൻ, ദിലീഷ് പോത്തൻ, അലെൻസിയർ എന്നിവരാണ് മറ്റഭിനേതാക്കൾ.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.