• HOME
  • »
  • NEWS
  • »
  • film
  • »
  • പൊട്ടിച്ചിരിയും നിഗൂഢതകളുമായി ബ്രദേഴ്‌സ് ഡേ ട്രെയ്‌ലർ

പൊട്ടിച്ചിരിയും നിഗൂഢതകളുമായി ബ്രദേഴ്‌സ് ഡേ ട്രെയ്‌ലർ

Mammootty unveils Brother's Day trailer | ട്രെയ്‌ലർ നടൻ മമ്മൂട്ടി പ്രകാശനം ചെയ്‌തു

  • Last Updated :
  • Share this:
    ചിരിപ്പൂരം ഒരുക്കിയ ടീസറിന് ശേഷം ഒട്ടേറെ പ്രതീക്ഷകളുമായി ബ്രദേഴ്‌സ് ഡേ ട്രെയ്‌ലർ എത്തി. നിഗൂഢതകളും പൊട്ടിച്ചിരിയും നിറഞ്ഞ പൃഥ്വിരാജ് ചിത്രം ബ്രദേഴ്‌സ് ഡേ ഓണത്തിന് പ്രേക്ഷകമുന്നിലെത്തും. ട്രെയ്‌ലർ നടൻ മമ്മൂട്ടി പ്രകാശനം ചെയ്‌തു. വമ്പൻ ഹിറ്റായ ലൂസിഫറിന് ശേഷം തിയേറ്ററിൽ എത്തുന്ന പൃഥ്വിരാജ് ചിത്രമാണ് ബ്രദേഴ്‌സ് ഡേ.

    കലാഭവൻ ഷാജോൺ ആദ്യമായി സംവിധായകനാവുന്ന ചിത്രമാണ് ഇത്. രചനയും സംവിധാനവും ഷാജോൺ കൈകാര്യം ചെയ്തിരിക്കുന്നു. ഐശ്വര്യ ലക്ഷ്മി, മിയ, പ്രയാഗ, അയ്‌മ റോസ്മി തുടങ്ങിയവർ ഈ ചിത്രത്തിൽ നായികാ വേഷത്തിലെത്തും.



    മാജിക് ഫ്രയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ നിർമ്മിക്കുന്ന ചിത്രമാണ്. 4 മ്യൂസിക്കിലൂടെ നാദിര്‍ഷയാണ് ചിത്രത്തിന് സംഗീതം നിര്‍വഹിച്ചിരിക്കുന്നത്. ഛായാഗ്രഹണം ജിത്തു ദാമോദർ. പൃഥ്വിരാജ് ആദ്യമായി സംവിധാനം ചെയ്ത ലൂസിഫറിൽ മികച്ചൊരു വേഷം ഷാജോൺ കൈകാര്യം ചെയ്തിരുന്നു.

    First published: