ആരാധകരുടെ കാത്തിരിപ്പിന് മൂർച്ചകൂട്ടി മാമാങ്കത്തിന്റെ ട്രെയിലർ പുറത്ത്. നിമിഷനേരങ്ങൾ കൊണ്ട് ട്രെയിലർ സമൂഹമാധ്യമങ്ങളിൽ വൈറലായിക്കഴിഞ്ഞു. ചുരിക ചുഴറ്റിയുള്ള മമ്മൂട്ടിയുടെ അഭ്യാസ പ്രകടനം തന്നെയാണ് ട്രെയിലറിന്റെ പ്രധാന ആകർഷണം. അമ്പരപ്പിക്കുന്ന ആക്ഷൻ രംഗങ്ങളാണ് ചിത്രത്തിലെന്ന് പ്രതീക്ഷിക്കാവുന്ന തരത്തിലുള്ള ട്രെയിലറാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്.
എം. പത്മകുമാറാണ് ചിത്രം സംവിധാനം ചെയ്യുന്നത്. മലയാളത്തിനു പുറമേ, തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലും ചിത്രം റിലീസ് ചെയ്യുന്നുണ്ട്. ഉണ്ണി മുകുന്ദന്‍, കനിഹ, അനു സിത്താര, സിദ്ദീഖ്, തരുണ്‍ അറോറ, സുദേവ് നായര്‍, സുരേഷ് കൃഷ്ണ, രതീഷ് കൃഷ്ണ, പ്രാചി തെഹ്ലാൻ, മാസ്റ്റര്‍ അച്യുതന്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍.
Also read:
ശരണം വിളിച്ച് നാൽപ്പത്തിയൊന്നിന്റെ ട്രെയിലർ; നവംബർ എട്ടിന് തിയേറ്ററുകളിലേക്ക് കാവ്യ ഫിലിം കമ്പനിയുടെ ബാനറില്‍ പ്രവാസി വ്യവസായിയായ വേണു കുന്നപ്പള്ളിയാണ് ഈ ചിത്രം നിര്‍മിക്കുന്നത്. എം. ജയചന്ദ്രന്‍ ആണ് ചിത്രത്തിന് വേണ്ടി സംഗീതം ഒരുക്കുന്നത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.