മധുരരാജയിൽ മമ്മൂട്ടിയുടെ എന്തിന് തലൈവാ എന്ന് വിളിച്ചു എന്ന ചോദ്യത്തിന് ഉത്തരം ഇതാ ഗോപി സുന്ദർ പറയും. മമ്മൂട്ടിയുടെ കഥാപാത്രത്തിന്റെ ഇന്ട്രോയും ആക്ഷനും ഒപ്പം റെക്കോർഡിങ് സ്റ്റുഡിയോയിലെ വിഷ്വൽസും ഇടകലർത്തി മാസ്സ് ലെവലിൽ 'തലൈവ, എ ട്രിബിയൂട്ട് ടു മധുര രാജ' പാട്ടുമായി എത്തിയിരിക്കുകയാണ് സംഗീത സംവിധായകനും ഗായകനുമായ ഗോപി സുന്ദറും നിരഞ്ജൻ സുരേഷും. ഈ പാട്ടു കേട്ടാൽ സാക്ഷാൽ തലൈവർ രജനികാന്ത് ഇന്തമാതിരി വന്തിടുവാൻഗളാ എന്ന് അറിയാതെ ചോദിച്ചു പോകും.
മലയാളത്തിൽ ഏറ്റവും കൂടുതൽ കളകഷൻ നേടിയ ചിത്രമായ പുലിമുരുകന് ശേഷം വൈശാഖ് സംവിധാനം ചെയ്ത ചിത്രമാണ് മധുരരാജ. തിരക്കഥ ഉദയകൃഷ്ണ. പീറ്റർ ഹെയ്ൻ ആക്ഷൻ കൊറിയോഗ്രാഫി. നെൽസൺ ഐപാണ് നിർമാണം. സംഗീതം നിർവ്വഹിച്ചത് ഗോപി സുന്ദറാണ്.
നരേൻ, നെടുമുടി വേണു, ജഗപതി ബാബു, ജയ്, സലിം കുമാർ, അനുശ്രീ, അജു വർഗീസ്, രമേശ് പിഷാരടി, കലാഭവൻ ഷാജോൺ, സിദ്ധിഖ് എന്നിവർ മറ്റു കഥാപാത്രങ്ങളാണ്. പോക്കിരി രാജയുടെ രണ്ടാം ഭാഗമായി ഇറങ്ങുന്ന മധുര രാജ ഏപ്രിൽ 12ന് വിഷു റിലീസായി തിയേറ്ററുകളിലെത്തി. ബോക്സ് ഓഫീസ് കളക്ഷനിൽ 50 കോടി പിന്നിട്ടിരിക്കുകയാണ് മധുരരാജ.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.