വീണ്ടും നിപ. കേരളത്തെ ഭയപ്പെടുത്തി ഈ മഹാമാരി ആദ്യം എത്തിയത് 2018ലാണ്. എറണാകുളത്ത് 23 വയസ്സുകാരനിൽ നിപ സാന്നിധ്യം സ്ഥിരീകരിച്ചതോടെ വീണ്ടും ജനങ്ങൾക്കിടയിൽ ഭീതി പടരുകയാണ്. ഈദിന്റെ നന്മയും സന്തോഷവും ആഘോഷിക്കാൻ തയ്യാറെടുത്തിരുന്ന മലയാളിക്ക് മുൻപിലാണ് ഇപ്പോൾ മറ്റൊരു ദുരന്തം വന്ന് ഭവിച്ചിരിക്കുന്നത്. ഈ സന്ദർഭത്തിൽ എന്ത് പറയണം എന്ന് ചിന്തിച്ചിരിക്കുന്നവർക്ക് മുൻപിൽ മമ്മൂട്ടി ഒരു സന്ദേശവുമായി വരുന്നു. നിപയെന്ന മഹാമാരിയെ ഭയന്നിട്ട് കാര്യമില്ല, ജാഗ്രതയാണ് വേണ്ടതെന്നു മമ്മൂട്ടി പറയുന്നു.
"നിപ സ്ഥിരീകരിച്ചു എന്ന വാര്‍ത്ത ഭയമല്ല ജാഗ്രതയാണ് വര്‍ധിപ്പിക്കേണ്ടത്. കൂട്ടായ്മയാണ് ഉണര്‍ത്തേണ്ടത്. ഇതിലും എത്രയോ വലിയ ഭീതികളെ മറികടന്നവരാണ് നാം. ചെറുത്തു തോല്‍പ്പിച്ചവരാണ് നാം. ഒന്നിച്ചു നില്‍ക്കാം, നിപ്പയെ കീഴടക്കാം. നിപ: ഭീതി വേണ്ട, ജാഗ്രത മതി! എല്ലാവര്‍ക്കും കൂട്ടായ്മയുടെ പെരുന്നാള്‍ ആശംസകള്‍!" മമ്മൂട്ടിയുടെ ഈദ് ചിത്രം ഉണ്ടയും തിയേറ്ററിൽ ഇപ്പോൾ എത്തുന്നില്ല. റിസർവ് വനത്തിൽ ചിത്രീകരിച്ചതിന്റെ പേരിൽ നിയമ പോരാട്ടം കഴിഞ്ഞു ജൂൺ 14ന് ചിത്രം തിയേറ്ററിൽ എത്തിക്കാൻ കഴിയും എന്ന പ്രതീക്ഷയിലാണ് അണിയറ പ്രവർത്തകർ.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Mammootty, Mammootty fb page, Mammootty movie, Nipah, Nipah in kerala, Nipah outbreak, Nipah Outbreak in Kerala, Nipah virus