ഇന്റർഫേസ് /വാർത്ത /Film / അത്താഴം വിളമ്പി മമ്മുക്കയുടെ പുതുവത്സരാശംസ

അത്താഴം വിളമ്പി മമ്മുക്കയുടെ പുതുവത്സരാശംസ

  • News18 India
  • 1-MIN READ
  • Last Updated :
  • Share this:

    അഞ്ചപ്പം അല്ല, പല പാത്രങ്ങൾ നിറയെ ഒരു മേശയിലങ്ങോളം ഇങ്ങോളം മൃഷ്ടാന്നഭോജനം. പഴങ്ങളും പലഹാരങ്ങളും നിറയെ. അയ്യായിരം പേരുണ്ടാവില്ല. പക്ഷെ ഇത്രയും തീർക്കാൻ അയ്യായിരം വേണ്ടി വരില്ല. മേശക്കു ചുറ്റും കൂടിയിരിക്കുന്നവർ തന്നെ ധാരാളം. ക്രിസ്തുവിന്റെ അവസാനത്തെ അത്താഴത്തിനു സമാനമായി ഒരുക്കിയ ചിത്രവുമായാണ് മമ്മൂട്ടി ആരാധകർക്കായി പുതുവത്സരാശംസ നേരുന്നത്. പുതിയ ചിത്രം പതിനെട്ടാം പടിയുടെ ഫസ്റ്റ് ലുക്കാണിത്. ചിത്രത്തിലെ ഒട്ടുമിക്ക യുവ താരങ്ങളെയും ഫസ്റ്റ് ലുക്കിൽ കാണാം.

    ജോൺ എബ്രഹാം പാലക്കൽ എന്ന സ്റ്റാൻഫോർഡ് യൂണിവേഴ്സിറ്റി പ്രൊഫസറുടെ വേഷമാണ് മമ്മൂട്ടിക്ക്. വളരെ പ്രാധാന്യമേറിയ അതിഥി വേഷമാണിത്. ഹാസ്യം, ആക്ഷൻ, ഡ്രാമ എന്നിവ കൈകകാര്യം ചെയ്യുന്ന കഥാപാത്രമാവുമിത്. മധ്യ തിരുവിതാംകൂറുകാരനായ ജോൺ എബ്രഹാം പാലക്കൽ സംസാരിക്കുന്ന ഭാഷക്കും പ്രത്യേകതയുണ്ടാവും. ഓഗസ്റ്റ് സിനിമയാണ് ചിത്രം നിർമ്മിക്കുന്നത്.

    2019 ഫെബ്രുവരി മാസം മാത്രം കാത്തിരിക്കുന്നത് മൂന്നു മമ്മൂട്ടി ചിത്രങ്ങളാണ്. ഒട്ടേറെ പ്രശംസ ഏറ്റു വാങ്ങിയ തമിഴ് ചിത്രം പേരൻപ്, വൈ.എസ്. രാജശേഖര റെഡ്ഢിയുടെ ജീവിത കഥ പറയുന്ന യാത്ര, മലയാള ചിത്രം ഉണ്ട എന്നിവയാണ് ഈ വർഷം ഒരേ മാസം തന്നെ പുറത്തു വരുന്ന മമ്മൂട്ടി ചിത്രങ്ങൾ.

    First published:

    Tags: Mammootty, Mammootty fb page, Mammootty films in Malayalam, Mammootty in Pathinettam Padi, Pathinettam padi, Pathinettam Padi first look, Pathinettam Padi first look on New Year day, Pathinettam Padi movie, Shankar ramakrishnan, Shankar ramakrishnan pathinettaam padi