മമ്മുക്കയുടെ പുതിയ ചിത്രം കണ്ടിട്ടും കണ്ടിട്ടും ഫാൻസിനു മതിവരുന്നില്ല. പ്രായം എന്നത് വെറും രണ്ടക്കങ്ങൾ എന്ന് പണ്ടേ പയറ്റി തെളിയിച്ച മമ്മൂട്ടിക്ക് ഇതൊക്കെ എന്ത്, അല്ലെ? ഇതാണ് സ്റ്റാൻഫോർഡ് യൂണിവേഴ്സിറ്റി പ്രൊഫസർ ജോൺ എബ്രഹാം പാലക്കൽ, കുറേക്കൂടി സിമ്പിളായി പറഞ്ഞാൽ പതിനെട്ടാം പടിയിലെ മമ്മൂട്ടിയുടെ ലുക്കാണിത്. പുത്തൻ ചിത്രത്തിലെ മമ്മൂട്ടിയുടെ ഈ ഗെറ്റപ്പാണിപ്പോൾ സോഷ്യൽ മീഡിയയിലെ സംസാരവിഷയം. അല്ലെങ്കിലും ഇതൊക്കെ കണ്ടാൽ ആർക്കാണ് മിണ്ടാതിരിക്കാനാവുക?
വളരെ പ്രാധാന്യമേറിയ അതിഥി വേഷമാണിത്. ഹാസ്യം, ആക്ഷൻ, ഡ്രാമ എന്നിവ കൈകകാര്യം ചെയ്യുന്ന കഥാപാത്രമാവുമിത്. മധ്യ തിരുവിതാംകൂറുകാരനായ ജോൺ എബ്രഹാം പാലക്കൽ സംസാരിക്കുന്ന ഭാഷക്കും പ്രത്യേകതയുണ്ടാവും. ഓഗസ്റ്റ് സിനിമയാണ് ചിത്രം നിർമ്മിക്കുന്നത്. പൃഥ്വിരാജ്, ടൊവിനോ തോമസ്, ആര്യ എന്നിവർ അതിഥി വേഷങ്ങളിൽ എത്തുന്ന ചിത്രം എന്ന പ്രത്യേകത കൂടിയുണ്ട് പതിനെട്ടാംപടിക്ക്.
'മമ്മൂക്ക ബികംസ് ദി മാസ്റ്റര്‍ മൈന്‍ഡ്' എന്ന ക്യാപ്ഷനോടെ ഓഗസ്റ്റ് സിനിമാസിന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയാണ് പതിനെട്ടാം പടിയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ആദ്യം പുറത്തുവിട്ടത്. ശങ്കര്‍ രാമകൃഷ്ണന്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രമാണ് പതിനട്ടാം പടി. കേരള കഫേ ആണ് ശങ്കര്‍ രാമകൃഷ്ണന്‍ സംവിധാനം ചെയ്ത ആദ്യ ചിത്രം. ഉറുമി, നെത്തോലി ഒരു ചെറിയ മീനല്ല, മൈ സ്റ്റോറി എന്നീ സിനികള്‍ക്ക് തിരക്കഥ എഴുതിയതും ശങ്കര്‍ രാമകൃഷ്ണനായിരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Mammootty, Mammootty films in Malayalam, Mammootty in Pathinettam Padi, Mammootty movie, Pathinettam padi, Pathinettam Padi first look, Pathinettam Padi movie