• HOME
  • »
  • NEWS
  • »
  • film
  • »
  • മമ്മുക്കയുടെ മാസ്സ് ലുക്കിന് മരണ മാസ്സ് ട്രോൾ മഴ

മമ്മുക്കയുടെ മാസ്സ് ലുക്കിന് മരണ മാസ്സ് ട്രോൾ മഴ

ഫോട്ടോക്ക് മേലുള്ള ആഘോഷം ചെറുതായൊന്നു തണുത്തപ്പോൾ ദേ വരുന്നു ട്രോളുകൾ

പതിനെട്ടാം പടിയിലെ മമ്മൂട്ടി (L), ട്രോൾ പോസ്റ്റിലെ രമണൻ (R)

പതിനെട്ടാം പടിയിലെ മമ്മൂട്ടി (L), ട്രോൾ പോസ്റ്റിലെ രമണൻ (R)

  • Share this:
    പുത്തൻ ചിത്രത്തിലെ മമ്മൂട്ടിയുടെ ഗെറ്റപ്പായിരുന്നു ഇക്കഴിഞ്ഞ ദിവസം മുഴുവൻ സോഷ്യൽ മീഡിയയിലെ സംസാരവിഷയം. എന്നാൽ ഫോട്ടോക്ക് മേലുള്ള ആഘോഷം ചെറുതായൊന്നു തണുത്തപ്പോൾ ദേ വരുന്നു ട്രോളുകൾ. വെള്ളച്ചാട്ടത്തിനു മുന്നിൽ സ്റ്റൈലൻ ലുക്കിൽ മുകളിലേക്ക് നോക്കി നിൽക്കുന്ന മമ്മുക്കയുടെ പതിനെട്ടാം പടിയിലെ ജോൺ എബ്രഹാം പാലക്കൽ എന്ന മധ്യ തിരുവിതാംകൂറുകാരൻ പ്രൊഫസർ ആണ്. ഓഗസ്റ്റ് സിനിമയാണ് ചിത്രം നിർമ്മിക്കുന്നത്. പൃഥ്വിരാജ്, ടൊവിനോ തോമസ്, ആര്യ എന്നിവർ അതിഥി വേഷങ്ങളിൽ എത്തുന്ന ചിത്രം എന്ന പ്രത്യേകത കൂടിയുണ്ട് പതിനെട്ടാംപടിക്ക്. ഹാസ്യം, ആക്ഷൻ, ഡ്രാമ എന്നിവ കൈകകാര്യം ചെയ്യുന്ന കഥാപാത്രമാവും ജോൺ എബ്രഹാം പാലക്കൽ. ശങ്കര്‍ രാമകൃഷ്ണന്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രമാണ് പതിനട്ടാം പടി.









    First published: