HOME » NEWS » Film »

കുള്ളൻ വേഷത്തിൽ മമ്മൂട്ടി

news18india
Updated: October 23, 2018, 12:56 PM IST
കുള്ളൻ വേഷത്തിൽ മമ്മൂട്ടി
മമ്മൂട്ടി
  • Share this:
വ്യത്യസ്തത റോളുകളിൽ ബലപരീക്ഷണം നടത്തുന്ന മലയാള സിനിമയിൽ നടൻ മമ്മൂട്ടി കുള്ളൻ വേഷം പരീക്ഷിക്കാൻ ഒരുങ്ങുന്നു. സോഹൻ സീനുലാൽ സംവിധാനം ചെയ്യുന്ന ചിത്രത്തിലാണു താരത്തിന്റെ പുത്തൻ പരീക്ഷണം. സോഹൻ ആദ്യമായി സംവിധാനം നിർവഹിച്ച ഡബിൾസിൽ നായകൻ മമ്മൂട്ടിയായിരുന്നു. നദിയ മൊയ്‌ദു മമ്മൂട്ടിയുടെ ഇരട്ട സഹോദരിയുടെ വേഷം അവതരിപ്പിച്ചിരുന്നു.

പ്രഭാസിന്റെ സാഹോ മേക്കിങ് വീഡിയോ ഇതാ

ഏറ്റവും ഒടുവുലായി തിയേറ്ററിൽ എത്തിയ മമ്മൂട്ടി ചിത്രം ഒരു കുട്ടനാടൻ ബ്ലോഗാണ്. ഖാലിദ് റഹ്‌മാന്റെ ഉണ്ട, വിനോദ് വിജയൻ സംവിധാനം ചെയ്യുന്ന,  ഹനീഫ് അദനി രചന നിർവഹിക്കുന്ന, അമീർ എന്നിവയാണ് മമ്മൂട്ടിയുടെ പുറത്തിറങ്ങാനിരിക്കുന്ന ചിത്രങ്ങൾ. കുഞ്ഞാലി മരയ്ക്കാർ മമ്മൂട്ടിയുടേതായി വരാനിരിക്കുന്ന ബിഗ് ബജറ്റ് ചിത്രമാണ്. വൈ. എസ്. ആറിന്റെ ജീവിത കഥ പറയുന്ന യാത്ര എന്ന അന്യ ഭാഷാ ചിത്രം ഉടനെ പ്രേക്ഷകർക്കു മുന്നിലെത്തും.

1989 ൽ റിലീസായ അപൂർവ സഗോദരങ്ങൾ ചിത്രത്തിൽ കുള്ളൻ വേഷത്തിൽ ഉലകനായകൻ കമൽ ഹാസൻ എത്തിയിരുന്നു. അത്ഭുതദ്വീപെന്ന ചിത്രത്തിൽ ജഗതി ശ്രീകുമാറും പരീക്ഷിച്ചു വിജയിച്ച വേഷമാണിത്. താരം ഈ വേഷത്തിൽ എത്തുന്നതെങ്ങനെയെന്നു കാത്തിരിക്കുകയാണു സിനിമാ ലോകം.
First published: October 23, 2018, 12:56 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories