‘മാമാങ്ക’ത്തിലെ പുതിയ ഗാനം പുറത്തിറങ്ങി. താരാട്ടു പാട്ടിന്റെ ശീലുള്ള ഗാനം പുറത്തിറങ്ങി മണിക്കൂറുകൾക്കകം തന്നെ ഗാനം വൈറലായിരിക്കുകയാണ്. കണ്ണനുണ്ണി മകനേ കണ്ണേ എന്‍ പൈതലേ" എന്ന് തുടങ്ങുന്ന അജയ് ഗോപാലിന്റെ വരികള്‍ക്ക് എം.ജയചന്ദ്രനാണ് ഈണം നൽകിയിരിക്കുന്നത്. ബോംബെ ജയശ്രീ ആണ് ഗാനം ആലപിച്ചിരിക്കുന്നത്. Also read: മമ്മൂട്ടിയുടെ മാമാങ്കം പൊളിക്കാൻ മുൻ സംവിധായകന്റെ ക്വട്ടേഷൻ; പൊലീസ് അന്വേഷണം ആരംഭിച്ചു
ഉണ്ണി മുകുന്ദൻ, ബാലതാരം അച്യുതൻ, കനിഹ, അനു സിത്താര എന്നിവരാണ് ഗാനരംഗത്തിൽ മുഖ്യമായും പ്രത്യക്ഷപ്പെടുന്നത്. ചിത്രത്തിൽ റഫീഖ് അഹമ്മദ് രചിച്ച് എം.ജയചന്ദ്രൻ ഈണം പകർന്ന ‘മൂക്കുത്തി മൂക്കുത്തി കണ്ടില്ല' എന്ന ആദ്യ ഗാനവും ശ്രദ്ധിക്കപ്പെട്ടിരുന്നു.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.