• HOME
 • »
 • NEWS
 • »
 • film
 • »
 • മംമ്തയുടെ പൊരുതി നേടിയ 10 വർഷങ്ങൾ

മംമ്തയുടെ പൊരുതി നേടിയ 10 വർഷങ്ങൾ

#10yearchallengeനായി മംമ്ത കാത്തിരുന്നത് ഈ ദിവസത്തിന് വേണ്ടിയായിരുന്നു

മംമ്തയുടെ പോസ്റ്റ്

മംമ്തയുടെ പോസ്റ്റ്

 • Last Updated :
 • Share this:
  കാൻസർ ദിനങ്ങളിലെ തൻ്റെ ചിത്രം മംമ്ത ഒരിക്കലും പുറത്തു വിട്ടിട്ടില്ല. കുറച്ചു നാൾ മുൻപ് പരിചരിച്ച നേഴ്‌സുമാരെ ഓർത്തൊരു കുറിപ്പ് പങ്കു വച്ചപ്പോഴാണ് ആദ്യമായി ചികിത്സാ കാലത്തെ മംമ്തയെ പുറം ലോകം കാണുന്നതും അറിയുന്നതും. എന്നാൽ ഇനി ഒന്നും മറച്ചു വെക്കുന്നതിൽ അർത്ഥമില്ലെന്ന് പ്രിയ അഭിനേത്രിക്ക് തോന്നിയിട്ടുണ്ടാവും. ലോക കാൻസർ ദിനത്തിൽ 10 വർഷം മുൻപ് നേരിട്ട ജീവിതത്തിലെ ഏറ്റവും വലിയ വെല്ലുവിളി ഓർത്തെടുക്കുന്നു നടി മംമ്ത മോഹൻദാസ്. തനിക്ക് ക്യാൻസർ വന്നെങ്കിലും, ക്യാൻസറിന് തന്നെ പിടികൂടാൻ കഴിയാതെ പോയ കാര്യം പഴയകാല ചിത്രത്തിനും കുറിപ്പിനുമൊപ്പം മംമ്ത പങ്കു വയ്ക്കുന്നു. #10yearchallengeനായി മംമ്ത കാത്തിരുന്നത് ഈ ദിവസത്തിന് വേണ്ടിയായിരുന്നു.   
  View this post on Instagram
   

  As it’s WORLD CANCER DAY, I had decided that my #10yearchallenge will have to wait until today “I GOT CANCER... CANCER DIDN’T GET ME”🌚🌝 2009 was the year that changed everything for me and impacted every plan my family had for us. Last 10 years has been quite a challenge and as I look back come 2019, I’m proud to realize that I have fought tirelessly, stayed strong and survived. Staying positive and strong for several years is very hard but if I have done it, there are a few people behind it. All Thanks to Dad-Mom(thank you is a speck of a word to express my gratitude to you), a few of my cousins who have shown me what sibling-love is and my dearest friends who always cared to call or text to check if I am ‘actually well’ and not just pretending to be ok, all the good work that comes my way and colleagues who challenge me to perform better and to all the opportunities given to me by the universe to realize what’s right for me and what’s not Never forget Bald Heads Turn Heads 😁 HAPPY WORLD CANCER DAY! #worldcancerday #survivor #nevergiveup #dealwithit #attitude #gratitude #happiness #stressfree #challenge #runner


  A post shared by Mamta Mohandas (@mamtamohan) on


  "എൻ്റെ സർവവും മാറിമറിഞ്ഞ വർഷമായിരുന്നു 2009. എൻ്റെ കുടുംബത്തിന് ഉണ്ടായിരുന്ന എല്ലാ പ്ലാനും തകിടം മറിഞ്ഞ വർഷം. കഴിഞ്ഞ 10 വർഷം വളരെയധികം വെല്ലുവിളികൾ നിറഞ്ഞതായിരുന്നു. 2019ലെത്തി തിരിഞ്ഞു നോക്കുമ്പോൾ ഞാൻ അക്ഷീണം പ്രയത്നിക്കുകയും, കരുത്താർജിക്കുകയും, അതിജീവിക്കുകയും ചെയ്തതായി മനസ്സിലാവുന്നു. വളരെ വർഷങ്ങൾ പോസിറ്റീവ് ചിന്താഗതിയോടെ, കരുത്തയായി ഇരിക്കുകയെന്നതും, ബുദ്ധിമുട്ടാണ്. പക്ഷെ ഞാൻ അത് ചെയ്തിരിക്കുന്നു. അതിനു പിന്നിൽ കുറെ വ്യക്തികളും ഉണ്ട്. അച്ഛനും, അമ്മയ്ക്കും എൻ്റെ നന്ദി. എനിക്ക് നിങ്ങളോടുള്ള ചാരിതാർഥ്യം രേഖപ്പെടുത്തുന്ന ഒരു വാക്ക് മാത്രമാണിത്. എൻ്റെ ചില കസിൻസ് സഹോദരസ്നേഹം എന്തെന്ന് കാട്ടി തന്നു. ഞാൻ യഥാർത്ഥത്തിൽ സന്തോഷവതിയാണോ എന്ന് അറിയാൻ ഫോൺ കോളുകളും മെസ്സേജുകളും ആയി വന്ന സുഹൃത്തുക്കൾ, എൻ്റെ വഴിയേ വരുന്ന മികച്ച വർക്കുകളും, എൻ്റെ പ്രകടനം മികവുറ്റതാക്കാൻ വെല്ലുവിളിക്കുന്ന സഹ പ്രവർത്തകരും. എനിക്ക് ചേരുന്നതെന്ത് അല്ലാത്തതെന്ത് എന്ന് മനസ്സിലാക്കി തന്ന പ്രപഞ്ചവും.," എല്ലാവരോടും, എല്ലാത്തിനോടും നന്ദി പറയുന്നു മംമ്ത.

  അടുത്ത ചിത്രം നയനിൽ പൃഥ്വിരാജിന്റെ നായികയായും, ശേഷം കോടതി സമക്ഷം ബാലൻ വക്കീലിൽ ദിലീപിന്റെ നായികയായും മംമ്ത വെള്ളിത്തിരയിലെത്തും. രണ്ടു ചിത്രങ്ങളും ഈ മാസമാണ് റിലീസ്.

  First published: