• HOME
  • »
  • NEWS
  • »
  • film
  • »
  • കരിയറിൽ ആദ്യമായി ഐ.പി.എസ്. ഉദ്യോഗസ്ഥയുടെ വേഷത്തിൽ മംമ്ത മോഹൻദാസ്

കരിയറിൽ ആദ്യമായി ഐ.പി.എസ്. ഉദ്യോഗസ്ഥയുടെ വേഷത്തിൽ മംമ്ത മോഹൻദാസ്

Mamtha Mohandas is an IPS officer in her next | മംമ്ത ഇനി റിതിക സേവ്യർ ഐ.പി.എസ്.

ഐ.പി.എസ്. വേഷത്തിൽ മംമ്ത

ഐ.പി.എസ്. വേഷത്തിൽ മംമ്ത

  • Last Updated :
  • Share this:
    തന്റെ സിനിമാ ജീവിതത്തിൽ ആദ്യമായി ഐ.പി.എസ്.കാരിയുടെ വേഷമണിയുകയാണ് മംമ്ത മോഹൻദാസ്. 'ഫോറൻസിക്കിൽ' നായികാ വേഷത്തിൽ മംമ്ത എത്തുമ്പോൾ തോളിൽ ഐ.പി.എസ്. നക്ഷത്രങ്ങൾ ഉണ്ടാവും. റിതിക സേവ്യർ ഐ.പി.എസ്. എന്നാണ്‌ മംമ്തയുടെ കഥാപാത്രം.

    മലയാളത്തിലാദ്യമായി ഒരു ഫോറൻസിക് ഉദ്യോഗസ്ഥൻ നായക കഥാപാത്രമായെത്തുന്ന ചിത്രമാണ് 'ഫോറൻസിക്'. സാമുവൽ ജോൺ കാട്ടൂക്കാരനായി ടൊവിനോ തോമസ് വേഷമിടും.

    'സെവന്ത് ഡേ'യുടെ തിരക്കഥകൃത്ത് അഖിൽ പോൾ , അനസ് ഖാനൊപ്പം രചനയും സംവിധാനവും നിർവഹിക്കുന്നു.

    രഞ്ജി പണിക്കര്‍, പ്രതാപ് പോത്തന്‍, സെെജു കുറുപ്പ്, റോണി ഡേവിഡ്, അന്‍വര്‍ ഷെറീഫ്, ശ്രീകാന്ത് മുരളി, അനില്‍ മുരളി, ധനേഷ് ആനന്ദ്, ഗിജു ജോണ്‍, റിബ മോണിക്ക ജോണ്‍, നീന കുറുപ്പ് തുടങ്ങിയ താരങ്ങള്‍ മാറ്റുകഥാപാത്രങ്ങളാവും.

    ജുവിസ്‌ പ്രൊഡ്കഷൻസിന്റെ ബാനറില്‍ സിജു മാത്യു, നെവിസ് സേവ്യര്‍ എന്നിവര്‍ക്കാെപ്പം രാഗം മൂവീസ് രാജു മല്ല്യത്ത് അസോസിയേറ്റ് ചെയ്ത് നിർമിക്കുന്ന 'ഫോറന്‍സിക്' എന്ന ചിത്രത്തിന്റെ ഛായാഗ്രഹണം അഖില്‍ ജോര്‍ജ്ജ് നിര്‍വ്വഹിക്കുന്നു. സംഗീതം: ജേക്സ് റിജോയ്, എഡിറ്റര്‍: ഷമീര്‍ മുഹമ്മദ്. സെഞ്ച്വറി ഫിലിംസ് വിഷു ചിത്രമായി 'ഫോറിന്‍സിക്' തിയേറ്ററിൽ എത്തിക്കും.

    Published by:meera
    First published: