സാമൂഹിക അകലം പാലിച്ചു കൊണ്ട് റെക്കോർഡിംഗ്; വ്യത്യസ്ത വീഡിയോയുമായി മംമ്ത മോഹൻദാസ്

Mamtha Mohandas shows the way to record voice by keeping social distancing norms | സ്റ്റുഡിയോയിൽ പോകാതെ വീട്ടിലിരുന്നുകൊണ്ട് മംമ്ത പുതിയ സിനിമക്കായുള്ള ഒരു ഗാനമാണ് ഇത്തരത്തിൽ പൂർത്തിയാക്കിയത്

News18 Malayalam | news18-malayalam
Updated: July 7, 2020, 12:31 PM IST
സാമൂഹിക അകലം പാലിച്ചു കൊണ്ട് റെക്കോർഡിംഗ്; വ്യത്യസ്ത വീഡിയോയുമായി മംമ്ത മോഹൻദാസ്
മംമ്ത മോഹൻദാസ്
  • Share this:
കോവിഡ് പ്രതിസന്ധിയുടെ നാളുകളിൽ സ്റ്റുഡിയോയിൽ പോകാതെ എങ്ങനെ റെക്കോർഡിംഗ് പൂർത്തിയാക്കാമെന്നതിന് മാതൃകയുമായി നടി മംമ്ത മോഹൻദാസ്. അടുത്തതായി റിലീസിനെത്തുന്ന മംമ്തയുടെ ചിത്രം ലാൽ ബാഗിലെ 'റുമാൽ അമ്പിളി' ഗാനത്തിന്റെ റെക്കോർഡിംഗാണ് വളരെ വ്യത്യസ്തമായി മംമ്ത കൈകാര്യം ചെയ്തത്. അത് ഈ വീഡിയോയിൽ കാണാവുന്നതാണ്.

മംമ്ത റെക്കോർഡിംഗ് ചെയ്യുന്ന വേളയിൽ ലോസ് ആഞ്ജലസിലെ 'സ്വന്തം സ്റ്റുഡിയോയിലേക്ക്' സുഹൃത്ത് കടന്നു വന്നാണ് ഇത് വീഡിയോയിൽ പകർത്തിയത്.

റെക്കോർഡിംഗ് സ്‌റ്റുഡിയോക്ക് പകരം മംമ്ത ഇരിക്കുന്നത് വസ്ത്രങ്ങൾ സൂക്ഷിക്കുന്ന വീട്ടിലെ കുഞ്ഞുമുറിയിലാണ്. അവിടെ അയയിൽ തൂക്കിയിട്ട വസ്ത്രങ്ങൾക്ക് ഇടയിൽ ചുരുണ്ടുകൂടിയിരുന്ന്, റെക്കോർഡിങ് സെറ്റുമായി മംമ്ത തന്റെ ജോലി പൂർത്തിയാക്കുന്നു. ഇനി ഈ ഗാനത്തിന്റെ ഒറിജിനൽ ഒന്ന് കേട്ട് നോക്കൂ. മംമ്തക്കൊപ്പം സിയ-ഉൾ-ഹഖും ചേർന്ന് ഗാനം ആലപിച്ചിരിക്കുന്നു.അടുത്തു തന്നെ ഒരു പ്രശസ്ത ഡിജിറ്റൽ പ്ലാറ്റ്‌ഫോമിൽ ചിത്രം റിലീസാവുമെന്ന് മംമ്ത അറിയിക്കുന്നു. എങ്കിൽ 'സൂഫിയും സുജാതയും' സിനിമയ്ക്കു ശേഷം ഡിജിറ്റൽ റിലീസ് ചെയ്യപ്പെടുന്ന മറ്റൊരു മലയാള താര ചിത്രമാകും ലാൽബാഗ്.
Published by: Meera
First published: July 7, 2020, 12:30 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading