ഉറിയടിയിൽ മാനസ രാധാകൃഷ്ണൻ

news18india
Updated: December 27, 2018, 11:37 AM IST
ഉറിയടിയിൽ മാനസ രാധാകൃഷ്ണൻ
  • News18 India
  • Last Updated: December 27, 2018, 11:37 AM IST IST
  • Share this:
അടി കപ്യാരെ കൂട്ടമണി സംഘത്തിന്റെ രണ്ടാം വരവായ ഉറിയടിയിൽ നായിക മാനസ രാധാകൃഷ്ണൻ. കടാക്ഷം എന്ന ചിത്രത്തിലൂടെ ബാലതാരമായി വന്ന് ആസിഫ് അലി ചിത്രം കാറ്റിലും ക്രോസ്സ്‌റോഡ് എന്ന ചിത്രത്തിലെ മൗനം എന്ന സെഗ്മെന്റിലും നായിക വേഷത്തിലെത്തിയ താരമാണ് മാനസ. പുറത്തിറങ്ങാനിരിക്കുന്ന സകലകലാശാല, അടുത്തിടെ ചിത്രീകരണം പൂർത്തിയായ ചിൽഡ്രസ് പാർക്ക് തുടങ്ങിയ ചിത്രങ്ങളിലും നായികയാണ്.

സണ്ണിയെ തോൽപ്പിക്കാൻ ആവില്ല മക്കളേ

ഡി.വൈ.എസ്.പി മുതൽ കോൺസ്റ്റബിൾ വരെയുള്ളവർ കഥാപാത്രങ്ങളാവുന്ന ചിത്രത്തിൽ മുകേഷ്, ശ്രീനിവാസൻ, ബൈജു, ഇന്ദ്രൻസ്, അജു വർഗീസ് എന്നിവർ അണിനിരക്കുന്നു. ഒന്നിൽ കൂടുതൽ നായകന്മാരുണ്ടാവും. മാട്ടുപ്പെട്ടി മച്ചാനിൽ ഹാസ്യ നായകന്മാരായി മുകേഷും ബൈജുവും എത്തിയിട്ടുണ്ട്. ഹാസ്യത്തിനു പ്രാധാന്യം നൽകുന്ന കഥയാണ്. പോലീസ് ആസ്ഥാനത്തെ ഹൗസിങ് ക്വാട്ടേഴ്‌സിൽ സംഭവിക്കുന്ന രസകരമായ കാര്യങ്ങൾ ഒപ്പിയെടുക്കുന്നതാണു കഥാ തന്തു.

'ആൻ അടി ക്യാൻ ചേഞ്ച് യുവർ ലൈഫ്' (ഒരടി നിങ്ങളുടെ ജീവിതം മാറ്റിമറിച്ചേക്കും) എന്ന ടാഗ്‌ലൈനോടെയാണു പോസ്റ്റർ പുറത്തു വന്നത്. അടി കപ്യാരെ കൂട്ടമണി സംവിധാനം ചെയ്ത എ.ജെ. വർഗ്ഗീസാണ് ഉറിയടിയുടെയും സംവിധായകൻ. 2015ൽ പുറത്തിറങ്ങിയ അടി കപ്യാരെ കൂട്ടമണിയിൽ ധ്യാൻ ശ്രീനിവാസൻ, നമിത പ്രമോദ് എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

Follow Malayalam.News18.com on Facebook, Youtube, Helo, Sharechat, Twitter and Instagram

First published: December 27, 2018
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍