• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

മണിരത്നത്തിന്റെ 'ചെക്ക ചിവന്ത വാനം' തിയേറ്ററുകളിലേക്ക്

news18
Updated: August 11, 2018, 3:10 PM IST
മണിരത്നത്തിന്റെ 'ചെക്ക ചിവന്ത വാനം' തിയേറ്ററുകളിലേക്ക്
news18
Updated: August 11, 2018, 3:10 PM IST
'കാട്രു വെളിയിടെ'യ്ക്കു ശേഷം മണിരത്നം ഒരുക്കുന്ന 'ചെക്ക ചിവന്ത വാനം' തിയേറ്ററുകളിലേക്ക്. സെപ്തംബർ 28ന് ചിത്രം തിയേറ്ററുകളിലെത്തും. ചിമ്പു, അരവിന്ദ് സ്വാമി, വിജയ് സേതുപതി, പ്രകാശ് രാജ്, അരുൺ വിജയ്, ജ്യോതിക, അതിഥി റാവു, ഐശ്വര്യ രാജേഷ്, ത്യാഗരാജൻ എന്നിവർ പ്രധാന വേഷത്തിലെത്തുന്ന ആക്ഷൻ ഡ്രാമയാണ് ചിത്രം. അങ്കമാലി ഡയറീസിലൂടെ ശ്രദ്ധേയനായ അപ്പാനി ശരത്തും ചിത്രത്തിലുണ്ട്.

തെന്നിന്ത്യയിലെ പ്രഗത്ഭരായ സാങ്കേതിക പ്രവർത്തകർ അണിനിരക്കുന്നുവെന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. മണിരത്നവും ശിവ ആനന്ദും ചേർന്ന് രചന നിർവഹിക്കുന്ന ചിത്രം നിർമിക്കുന്നത് മണിരത്നവും സുഭസ്കരനും ചേർന്നാണ്. വൈരമുത്തുവിന്റെ ഗാനങ്ങൾക്ക് എആർ റഹ്മാനാണ് സംഗീതം. സന്തോഷ് ശിവനാണ് ഛായാഗ്രാഹകൻ. ശ്രീകർ പ്രസാദ് എഡിറ്റിംഗും നിർവഹിച്ചിരിക്കുന്നു.
First published: August 11, 2018
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍