നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • film
  • »
  • Maniyarayile Ashokan Trailer |'മണിയറയിലെ അശോകൻ' തിരുവോണത്തിന് നെറ്റ്ഫ്ലിക്സിൽ; ട്രെയിലർ എത്തി

  Maniyarayile Ashokan Trailer |'മണിയറയിലെ അശോകൻ' തിരുവോണത്തിന് നെറ്റ്ഫ്ലിക്സിൽ; ട്രെയിലർ എത്തി

  പുറത്തിറങ്ങി മണിക്കൂറുകൾക്കുള്ളിൽ യൂട്യൂബ് ട്രെന്റിങ്ങിൽ രണ്ടാമതാണ് ട്രെയിലർ

  മണിയറയിലെ അശോകൻ

  മണിയറയിലെ അശോകൻ

  • Share this:
   ജേക്കബ് ഗ്രിഗറിയെ നായകനാക്കി ദുൽഖർ സൽമാൻ നിർമിക്കുന്ന മണിയറയിലെ അശോകൻ ട്രെയിലർ പുറത്തിറങ്ങി. തിരുവോണത്തിന് നെറ്റ്ഫ്ലിക്സിലാണ് ചിത്രം റിലീസ് ചെയ്യുന്നത്. നെറ്റ്ഫ്ലിക്സിന്റെ യൂട്യൂബ് ചാനലിലൂടെയാണ് ട്രെയിലർ പുറത്തുവിട്ടത്.

   നവാഗതനായ ഷംസു സായ്ബാ ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. പുറത്തിറങ്ങി മണിക്കൂറുകൾക്കുള്ളിൽ യൂട്യൂബ് ട്രെന്റിങ്ങിൽ രണ്ടാമതാണ്.

   അനുപമ പരമേശ്വരനാണ് ചിത്രത്തിലെ നായിക. നാട്ടിൻപുറത്തുകാരനായ അശോകന്റെ പ്രണയവും വിവാഹവുമാണ് ചിത്രത്തിന്റെ പ്രമേയം. മലയാളത്തിലെ പ്രമുഖരായ യുവ താരങ്ങളും ചിത്രത്തിലെത്തുന്നുണ്ട്.

   ഷൈൻ ടോം ചാക്കോ, കൃഷ്ണശങ്കർ, വിജയരാഘവൻ, ഇന്ദ്രൻസ്, സുധീഷ്, ശ്രീലക്ഷ്മി, നയന,ശ്രീദ ശിവദാസ് തുടങ്ങിയവരാണ് ചിത്രത്തിൽ അഭിനയിച്ചിരിക്കുന്നത്. ദുൽഖർ സൽമാനും ചിത്രത്തിൽ അതിഥി വേഷത്തിൽ എത്തുന്നുണ്ട്. അനു സിത്താരയടക്കമുള്ള താരങ്ങളും ചിത്രത്തിൽ അതിഥി താരങ്ങളായി എത്തുന്നു.
   Published by:Naseeba TC
   First published: