നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • film
  • »
  • 41 വർഷങ്ങൾക്ക് ശേഷം മഞ്ഞിൽ വിരിഞ്ഞ പൂക്കൾ ഗാനം വീണ്ടും; അവതരിപ്പിക്കുന്നത് 'ജാൻ.എ.മൻ' ടീം

  41 വർഷങ്ങൾക്ക് ശേഷം മഞ്ഞിൽ വിരിഞ്ഞ പൂക്കൾ ഗാനം വീണ്ടും; അവതരിപ്പിക്കുന്നത് 'ജാൻ.എ.മൻ' ടീം

  ഗാനരംഗത്തിൽ ബേസിൽ ജോസഫ്

  ഗാനരംഗത്തിൽ ബേസിൽ ജോസഫ്

  • Share this:
   41 വർഷങ്ങൾക്ക് ശേഷം മഞ്ഞിൽ വിരിഞ്ഞ പൂക്കൾ എന്ന സിനിമയിലെ 'മിഴിയോരം നനഞ്ഞൊഴുകും..' എന്ന ഗാനം റീമാസ്റ്റർ ചെയ്ത് ജാൻ-എ-മൻ. ടീം. മഞ്ജു വാര്യരാണ് തന്റെ സോഷ്യൽ മീഡിയ പേജ് വഴി ഗാനം റിലീസ് ചെയ്തത്. മലയാളത്തിലെ യുവ താരനിര അണിനിരക്കുന്ന സമ്പൂർണ്ണ കോമഡി എന്റര്‍ടെയ്നർ ചിത്രമാണ് ജാൻ-എ-മൻ.

   ലാൽ, അർജുൻ അശോകൻ, ബാലു വർഗീസ്, ഗണപതി, ബേസിൽ ജോസഫ്, സിദ്ധാർഥ് മേനോൻ, അഭിരാം രാധാകൃഷ്ണൻ, റിയ സൈറ, ഗംഗ മീര, സജിൻ ഗോപു, ചെമ്പിൽ അശോകൻ എന്നീ നടീനടന്മാരെ കൂടാതെ ധാരാളം പുതുമുഖങ്ങളും ഈ സിനിമയിലൂടെ മലയാള സിനിമാ ലോകത്തേക്ക് കാലെടുത്തു വെക്കുന്നുണ്ട്.

   കോമഡിക്ക് പ്രാധാന്യം കൊടുത്തുകൊണ്ടുള്ള ഈ ഫാമിലി എൻ്റർടെയ്നർ സംവിധാനം ചെയ്തിരിക്കുന്നത് ചിദംബരം ആണ്. വിഷ്ണു തണ്ടാശേരി ആണ് ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത്.

   വികൃതി എന്ന സിനിമക്ക് ശേഷം ചിയേഴ്സ് എന്റെർറ്റൈന്മെന്റസിന്റെ ബാനറില്‍ ലക്ഷ്മി വാര്യര്‍, ഗണേഷ് മേനോൻ, സജിത്ത് കൂക്കള്‍, ഷോൺ ആൻ്റണി എന്നിവർ ചേർന്നാണ് സിനിമ നിർമ്മിക്കുന്നത്. സഹനിർമ്മാതക്കൾ- സലാം കുഴിയിൽ, ജോൺ പി. എബ്രഹാം. സഹ രചന- സപ്നേഷ് വരച്ചൽ, ഗണപതി. സംഗീതം- ബിജി ബാല്‍, എഡിറ്റര്‍- കിരണ്‍ദാസ്, കോസ്റ്റ്യും- മാഷര്‍ ഹംസ, കലാസംവിധാനം- വിനേഷ് ബംഗ്ലാന്‍, മേക്കപ്പ്- ആര്‍ജി വയനാടന്‍, സ്റ്റില്‍- വിവി ചാര്‍ലി, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- പി.കെ. ജിനു, സൗണ്ട് മിക്‌സ്- എം.ആര്‍. രാജാകൃഷ്ണന്‍, സൗണ്ട് ഡിസൈന്‍- വിക്കി, കിഷന്‍ (സപ്താ റെക്കോര്‍ഡ്‌സ്), വിഎഫ്എക്‌സ്- കൊക്കനട്ട് ബഞ്ച്, പി.ആര്‍.ഒ.- ആതിര ദില്‍ജിത്ത്, ഓണ്‍ലൈന്‍ മാര്‍ക്കറ്റിങ്- പി.ആര്‍. വൈശാഖ് സി. വടക്കേവീട് എന്നിവരാണ്.   Also read: 'ഈ സിനിമയിൽ ഞാൻ അഭിനയിച്ചിട്ടില്ല': തന്റെ പോസ്റ്റർ കണ്ട് ഞെട്ടി സംവിധായകൻ ഗൗതം മേനോൻ

   ചെന്നൈ: അൻപുസെൽവൻ എന്ന സിനിമയിൽ അഭിനയിച്ചിട്ടില്ലെന്ന് സംവിധായകൻ ഗൗതം മേനോൻ. സിനിമയുടെ പോസ്റ്റർ സംവിധായകൻ പാ രഞ്ജിത്ത് ഉൾപ്പടെയുള്ളവർ പുറത്തുവിട്ടതിന് പിന്നാലെയാണ് പ്രതികരണവുമായി ഗൗതം മേനോൻ രംഗത്തെത്തിയത്. 'ഈ വാർത്ത എന്നെ ഞെട്ടിക്കുന്നതാണ്. ഇങ്ങനെയൊരു സിനിമയിൽ ഞാൻ അഭിനയിച്ചിട്ടില്ല'- ഗൗതം മേനോൻ ട്വിറ്ററിലൂടെ വ്യക്തമാക്കി. ഇത്തരമൊരു സിനിമയെ കുറിച്ച് ഒരു അറിവും തനിക്ക് ഇല്ലെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.

   സിനിമയുടെ പോസ്റ്ററിൽ പറഞ്ഞിരിക്കുന്ന സംവിധായകനെ താൻ അറിയില്ലെന്നും, ഇതുവരെ കണ്ടിട്ടില്ലെന്നുമാണ് ട്വീറ്റിൽ ഗൗതം മേനോൻ വ്യക്തമാക്കുന്നത്. സെലിബ്രിറ്റികളായ ആളുകളെ കൊണ്ട് സിനിമയുടെ പോസ്റ്റർ സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്യിക്കാൻ നിർമ്മാതാവിന് കഴിഞ്ഞിട്ടുണ്ട്. എളുപ്പത്തിൽ ഇത്തരമൊരു കാര്യം ചെയ്യാൻ സാധിക്കുമെന്നത് തന്നെ ഭയപ്പെടുത്തുന്നതായും ഗൗതം മേനോൻ പറഞ്ഞു.

   Summary: Manjil Virinja Poove song is remastered for Janeman movie
   Published by:user_57
   First published:
   )}