• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

നായികയായി തിരിച്ചു വരവ് ഏറ്റില്ല; 'ക്യൂനായി' മലയാളികളുടെ മനംകവരാൻ മഞ്ജിമ

news18
Updated: August 7, 2018, 2:47 PM IST
നായികയായി തിരിച്ചു വരവ് ഏറ്റില്ല; 'ക്യൂനായി' മലയാളികളുടെ മനംകവരാൻ മഞ്ജിമ
news18
Updated: August 7, 2018, 2:47 PM IST
മഞ്ജിമയെ കുറിച്ച് പറയുമ്പോൾ മലയാളികളുടെ മനസിലേക്ക് ഓടിയെത്തുന്നത് 'പ്രിയം' എന്ന ചാക്കോച്ചൻ ചിത്രത്തിലെ കുസൃതിക്കുട്ടിയുടെ മുഖം തന്നെയാണ്. മലയാളികൾക്ക് പ്രിയങ്കരിയായിരുന്ന കുഞ്ഞു മഞ്ജിമ നായികയായി തിരിച്ചെത്തിയപ്പോൾ അത്രകണ്ട് ശ്രദ്ധിക്കപ്പെട്ടില്ല. വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത നിവിൻ പോളി ചിത്രം 'ഒരു വടക്കൻ സെൽഫി'യിലൂടെയാണ് മഞ്ജിമ നായികയായി എത്തിയത്.

എന്നാൽ മലയാളത്തിൽ രണ്ടാം വരവിന് ഒരുങ്ങുകയാണ് മഞ്ജിമ. ബോളിവുഡിൽ കങ്കണ റണാവത് തകർത്തഭിനയിച്ച 'ക്വീൻ' എന്ന ചിത്രത്തിന്റെ മലയാളം റീമേക്കായ 'സംസം' എന്ന ചിത്രത്തിലൂടെയാണ് മഞ്ജിമ രണ്ടാം വരവിന് ഒരുങ്ങുന്നത്. സണ്ണി വെയ്ൻ ആണ് നായകൻ. ചിത്രത്തിന്റെ ഷൂട്ടിംഗ് പൂർത്തിയായി. ഒക്ടോബറിൽ ചിത്രം തീയേറ്ററുകളിലെത്തുമെന്നാണ് സൂചന. ചിത്രത്തിലൂടെ മലയാളി മനസിൽ ഇടംനേടാം എന്ന പ്രതീക്ഷയിലാണ് മഞ്ജിമ. മൂന്നു വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് മഞ്ജിമ രണ്ടാം വരവിന് ഒരുങ്ങുന്നത്.

പ്രശസ്ത ക്യാമറമാൻ വിപിൻ മോഹൻറെ മകളാണ് മഞ്ജിമ. മലയാളത്തിനു പുറമെ തമിഴിലും മഞ്ജിമ അഭിനയിക്കുന്നുണ്ട്. ഗൗതം കാർത്തിക് നായകനാകുന്ന 'ദേവരാട്ട'മാണ് തമിഴിൽ ഇനി പുറത്തിറങ്ങാനുള്ള മഞ്ജിമയുടെ ചിത്രം. ഇതിന്റെ ഷൂട്ടിംഗ് പുരോഗമിക്കുകയാണ്.
First published: August 7, 2018
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍