• HOME
  • »
  • NEWS
  • »
  • film
  • »
  • മഞ്ജിമയുടെ ക്വീൻ ടീസർ

മഞ്ജിമയുടെ ക്വീൻ ടീസർ

  • Share this:
    ഒരു വടക്കൻ സെൽഫിക്ക് ശേഷം മഞ്ജിമ മോഹൻ മലയാളത്തിലേക്ക് തിരിച്ചു വരവ് നടത്തുന്ന ചിത്രത്തിന്റെ ടീസർ പുറത്തു വന്നു. ഹിന്ദി ചിത്രം ക്യൂനിന്റെ മലയാളം പതിപ്പായ സം സം എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിൽ സണ്ണി വെയ്ൻ നായകനായെത്തും. ഒരു നാടിനുള്ളിൽ ജീവിക്കുന്ന നായിക ലോകം ചുറ്റാൻ ഇറങ്ങിത്തിരിക്കുന്നതാണ് പ്രമേയം. മൂന്നു വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് മഞ്ജിമ രണ്ടാം വരവിന് ഒരുങ്ങുന്നത്. സമ നസ്‌റീൻ എന്നാണു കഥാപാത്രത്തിന് പേര്. ഒരേ സമയം നാല് ഭാഷകളിൽ പുറത്തിറങ്ങുന്ന ചിത്രമാണ്. ബോളിവുഡിൽ കങ്കണ റാണത് അവിസ്മരണീയമാക്കിയ കഥാപാത്രമാണ് മഞ്ജിമ അവതരിപ്പിക്കുന്നത്.



    തമിഴിൽ കാജൽ അഗർവാൾ അവതരിപ്പിക്കുന്ന ചിത്രത്തിന് പാരീസ് പാരീസ് എന്നാണ് പേര്. തെലുങ്കിൽ ദാറ്റ് ഈസ് മഹാലക്ഷ്മിയുമായ് തമന്ന എത്തുന്നു. ബട്ടർഫ്ളൈ എന്ന കന്നഡ ചിത്രത്തിൽ പരുൾ യാദവാണ്. ഒരേ സമയം വിദേശ രാജ്യങ്ങളിൽ ചിത്രീകരിച്ച ചിത്രങ്ങൾ റിലീസിലും സമാനതകളോടെയാവും എത്തുക.

    മലയാളത്തിൽ നിന്നും മഞ്ജിമ നേരെ പോയത് തമിഴിലേക്കാണ്. അച്ചം എമ്പതു മഡമയെടയിലെ പ്രകടനം മികച്ച തെന്നിന്ത്യൻ പുതു മുഖത്തിനുള്ള ഫിലിംഫെയർ അവാർഡ് നേടിക്കൊടുത്തിരുന്നു. ഒരു വടക്കൻ സെൽഫിയിലൂടെ ബാല താരത്തിൽ നിന്നും നായികാ പദവിലേക്കുയർന്ന മഞ്ജിമയുടെ ശക്തമായ തിരിച്ചു വരവു കാത്തിരിക്കുന്നു ആരാധകർ. തൊണ്ണൂറുകളുടെ അവസാനത്തിലും 2000ത്തിൻറെ ആദ്യ വർഷങ്ങളിലും മലയാളത്തിൻറെ പ്രിയ ബാല താരമായിരുന്നു മഞ്ജിമ. ഛായാഗ്രാഹകൻ വിപിൻ മോഹന്റെ മകളാണ്.

     

    First published: