പ്രണയത്തിനും കുടുംബബന്ധങ്ങൾക്കും പ്രാധാന്യം നൽകുന്ന 'മഞ്ഞു പെയ്യുന്നൊരു കാലം' മ്യൂസിക് വീഡിയോ

Manju Peyyunnoru Kaalam music album | രണ്ട് കാലഘട്ടത്തിലൂടെ കഥ പറയുന്ന മ്യൂസിക്ക് വീഡിയോ

News18 Malayalam | news18-malayalam
Updated: August 28, 2020, 7:48 AM IST
പ്രണയത്തിനും കുടുംബബന്ധങ്ങൾക്കും പ്രാധാന്യം നൽകുന്ന 'മഞ്ഞു  പെയ്യുന്നൊരു കാലം' മ്യൂസിക് വീഡിയോ
മഞ്ഞ് പെയ്യുന്നൊരു കാലം
  • Share this:
'മഞ്ഞു പെയ്യുന്നൊരു കാലം' മ്യൂസിക് വീഡിയോ റിലീസ് ചെയ്തു. അമൽ നീരദ് ഒരുക്കിയ കുള്ളന്റെ ഭാര്യയിലെ നായകൻ ജിനു ബെൻ, വ്യത്യസ്തമായ വേഷങ്ങളിലൂടെ പ്രേക്ഷകർക്ക് സുപരിചിതനായ നന്ദു പൊതുവാൾ, ഡയാന ജോയ്, നന്ദന നായർ എന്നിവരാണ് മ്യൂസിക് വീഡിയോയിലെ പ്രധാന താരങ്ങൾ. അഞ്ചു സുന്ദരികളിലെ 'കുള്ളന്റെ ഭാര്യ' എന്ന സിനിമയ്ക്ക് ശേഷം ജിനു ബെൻ അഭിനയിക്കുന്ന മ്യൂസിക് വീഡിയോ കൂടിയാണിത്.

മോഹൻലാൽ, മമ്മൂട്ടി, നിവിൻ പോളി, അനു സിത്താര, അജു വർഗീസ്, ആന്റണി വർഗീസ്, ഗോപി സുന്ദർ എന്നീ ചലച്ചിത്ര പ്രവർത്തകർ അവരുടെ സോഷ്യൽ മീഡിയ പേജുകളിലൂടെയാണ് 'മഞ്ഞുപെയ്യും കാലം' റിലീസ് ചെയ്തത്. അവനീർ ടെക്നോളജിയുടെ ബാനറിൽ ഇർഷാദ് ഹസ്സൻ ആണ് 'മഞ്ഞു പെയ്യുന്നൊരു കാലം' നിർമ്മിച്ചിരിക്കുന്നത്.രണ്ട് കാലഘട്ടത്തിലൂടെ കഥപറയുന്ന ഈ മ്യൂസിക്ക് വീഡിയോയിൽ പ്രണയത്തിനും അതേപോലെ തന്നെ കുടുംബ ബന്ധങ്ങളിലെ വൈകാരിക നിമിഷങ്ങൾക്കും പ്രാധാന്യം നൽകുന്നു. ഇംത്തിയാസ് അബൂബക്കറാണ് ഈ മ്യൂസിക്ക് വിഡീയോയുടെ സംവിധാനവും കൊറിയോഗ്രഫിയും നിർവഹിച്ചിരിക്കുന്നത്. നാടൻ പാട്ടിന്റെ തനിമയുള്ള ഈ ഗാനത്തിന്റെ പിന്നിൽ ഭാഗ്യരാജ് എന്ന കലാകാരനാണ്. ഭാഗ്യരാജ് വരികളെഴുതി സംഗീതം നൽകിയ ഗാനമാലപിച്ചത് സുനിൽ മത്തായി, ഭാഗ്യരാജ്, ഗ്രീഷ്മ കണ്ണൻ, ഇഷിക എന്നിവർ ചേർന്നാണ്. ഷണ്മുഖൻ എസ്.വി.യാണ് ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത്.

നിരവധി സിനിമകളുടെ എഡിറ്ററായ അയൂബ് ഖാൻ എഡിറ്റിംഗ് നിർവഹിച്ചിരിക്കുന്ന മഞ്ഞു പെയ്യുന്നൊരു കാലത്തിന്റെ പശ്ചാത്തല സംഗീതം നൽകിയത് ചലച്ചിത്ര സംഗീത സംവിധായകനായ സിബു സുകുമാരനാണ്.
Published by: meera
First published: August 28, 2020, 7:48 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading