ധനുഷ് നായകനായ ‘അസുരൻ’ (Asuran) എന്ന ചിത്രത്തിലൂടെ തമിഴിൽ അരങ്ങേറ്റം കുറിച്ച ശേഷം മഞ്ജു വാര്യർ (Manju Warrier) വീണ്ടും തമിഴകത്തേക്ക്. ഇത്തവണ തമിഴ് സൂപ്പർ സ്റ്റാർ അജിത്തിനൊപ്പം താരം അഭിനയിക്കും. 'AK 61' എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിലാണ് അജിത് കുമാറിനൊപ്പം (Ajithkumar) നായികയായി മഞ്ജു വാര്യർ എത്തുന്നത്. നടി ഉടൻ ടീമിനൊപ്പം ചേരും.
അജിത്ത് സംവിധായകൻ എച്ച്. വിനോദുമായി തുടർച്ചയായി മൂന്നാം തവണയും സഹകരിക്കുന്ന സിനിമ കൂടിയാണിത്. ഇതുവരെ പേരിട്ടിട്ടില്ലാത്ത ചിത്രത്തിന്റെ ഷൂട്ടിംഗ് ഹൈദരാബാദിൽ നടന്നതായി റിപ്പോർട്ടുണ്ട്. ‘നേർക്കൊണ്ട പാർവൈ’, ‘വലിമൈ’ എന്നീ ചിത്രങ്ങൾക്ക് വേണ്ടി മുമ്പ് ഇരുവരും ഒന്നിച്ചിട്ടുണ്ട്.
റിപ്പോർട്ടുകൾ പ്രകാരം, ‘എകെ 61’ ഒരു ഹീസ്റ്റ് ത്രില്ലറാണ്, കൂടാതെ വമ്പൻ ബജറ്റിലാണ് സിനിമ ഒരുക്കിയിരിക്കുന്നത്. ചെന്നൈ മൗണ്ട് റോഡിലെ ഒരു വലിയ സെറ്റും ഹൈദരാബാദ് സ്റ്റുഡിയോയിൽ ഒരു ബാങ്കും 'എകെ 61' ന്റെ നിർമ്മാതാക്കൾ സ്ഥാപിച്ചിട്ടുണ്ട്. ചിത്രീകരണം വേഗത്തിലാണ് നടക്കുന്നത്.
നേരത്തെ അജിത്ത് ശരീരഭാരം കുറച്ചതായി കാണപ്പെട്ട ഒരു ചിത്രം ഇന്റർനെറ്റിൽ വൈറലായിരുന്നു. തന്റെ പതിവ് മുടിയുടെ നിറവും നീണ്ട താടിയും ചേർന്ന ലുക്കിലെ അജിത്തിന്റെ ശരീര പരിവർത്തനം വാർത്തകളിൽ ഇടം നേടിക്കഴിഞ്ഞു. AK61ന്റെ ജോലികൾ പൂർത്തിയാക്കിയതിന് ശേഷമാണ് അജിത്ത് വിഗ്നേഷ് ശിവന്റെ പ്രൊജക്ടിൽ ജോയിൻ ചെയ്യും.
മറുവശത്ത്, പ്രശസ്ത ഛായാഗ്രാഹകനും സംവിധായകനുമായ സന്തോഷ് ശിവൻ സംവിധാനം ചെയ്യുന്ന 'ജാക്ക് എൻ ജിൽ' എന്ന ചിത്രത്തിനായി മഞ്ജു വാര്യർ ഇപ്പോൾ കാത്തിരിക്കുകയാണ്. ബോളിവുഡ് സംവിധായകൻ കരൺ ജോഹർ അടുത്തിടെ ചിത്രത്തിന്റെ ട്രെയ്ലർ പുറത്തിറക്കിയിരുന്നു.
Out there for everyone to see the magic they have created! Congratulations and all the love & luck to the entire team!♥️♥️♥️ #JackNJillhttps://t.co/lhYBdVh9A0
Summary: Manju Warrier made her Tamil debut playing opposite Dhanush in blockbuster movie Asuran. The actor is making her second outing alongside Ajithkumar in the tentatively titled AK61. The movie is likely to be a heist thriller, which started rolling on the sets in Hyderabad. The film marks the third association of the actor and director H. Vinoth. The big budget movie is spending high for realist sets. Manju is now waiting for her next, Jack n Jill to be released in theatres
Published by:user_57
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.