• News
  • World Cup 2019
  • Films
  • Gulf
  • Life
  • Crime
  • Photos
  • Video
  • Buzz
  • Live TV

ജോജു ജോഷി ചിത്രത്തിൽ നായകൻ; ഒപ്പം മഞ്ജുവും

news18india
Updated: January 12, 2019, 10:13 AM IST
ജോജു ജോഷി ചിത്രത്തിൽ നായകൻ; ഒപ്പം മഞ്ജുവും
news18india
Updated: January 12, 2019, 10:13 AM IST
നാല് വർഷങ്ങൾക്കു ശേഷമുള്ള സംവിധായകൻ ജോഷിയുടെ തിരിച്ചു വരവ് ചിത്രത്തിൽ നായകൻ ജോജു ജോർജ്. മുഖ്യ വേഷത്തിൽ മഞ്ജു വാര്യരും എത്തുമെന്ന് റിപ്പോർട്ട്. 2015ൽ പുറത്തിറങ്ങിയ ലൈലാ ഓ ലൈലയാണ് ജോഷിയുടെ ഏറ്റവും ഒടുവിലത്തെ ചിത്രം. ശേഷം പല ചിത്രങ്ങളും പരീക്ഷിക്കാൻ ഒരുങ്ങിയെങ്കിലും നടന്നില്ല. ഇതിൽ ദിലീപ് ചിത്രം റൺവേയുടെ രണ്ടാം ഭാഗം വാളയാർ പരമശിവം ഉണ്ടായിരുന്നു.

മധു പിന്മാറി, കുട്ട്യാലി മരയ്ക്കാറായി ഫാസിൽ

2018ൽ പുറത്തിറങ്ങിയ ജോസഫിൻറെ തിളക്കത്തിലാണ് ജോജു. നായകനായ ആദ്യ ചിത്രം തന്നെ ബോക്സ് ഓഫീസ് തകർത്ത് ഓടുകയും പ്രേക്ഷക സ്നേഹം വാരിക്കൂട്ടുകയും ചെയ്തതായാണ്. ഈ വർഷം ഫെബ്രുവരിയിൽ രജിഷ വിജയൻറെ ചിത്രം ജൂണിൽ അച്ഛൻ വേഷത്തിൽ എത്തുന്നുണ്ട്. പനാമ ജോയ് എന്നാണ് കഥാപാത്രത്തിന് പേര്.

തൻ്റെ 40 വർഷം നീളുന്ന സിനിമാ ജീവിതത്തിൽ സൂപ്പർ ഹീറോകളില്ലാത്തൊരു ചിത്രം ജോഷിയുടേതായി ഇല്ല. പ്രേം നസീറിൽ തുടങ്ങി ദിലീപ് വരെ ആ പാരമ്പര്യം തുടരുന്നു. മലയാളത്തിലെ മുൻ നിര താരങ്ങളായ മോഹൻലാൽ, മമ്മൂട്ടി, സുരേഷ് ഗോപി എന്നിവരെല്ലാം ജോഷി ചിത്രങ്ങളിൽ നായകന്മാരായിട്ടുണ്ട്. മലയാള സിനിമയിലെ താരങ്ങളെല്ലാം അണി നിരന്ന 2008 ചിത്രം ട്വൻറി-ട്വൻറിയും സംവിധാനം ചെയ്തത് ജോഷിയാണ്.

ഈ.മ.യൗവിലൂടെ ശ്രദ്ധേയനായ ചെമ്പൻ വിനോദ് ജോസ് ഒരു മുഖ്യ കഥാപാത്രമായി എന്നുമെന്നും സൂചനയുണ്ട്. മലയാളത്തിലെ ഒരു സിനിമ/സീരിയൽ നടനും സുഹൃത്തുക്കളും ചേർന്ന് ജോഷി ചിത്രം നിർമ്മിക്കുമെന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ചിത്രത്തിൻറെ പ്രഖ്യാപനം അടുത്ത് തന്നെയുണ്ടാവുമെന്നാണ് പ്രതീക്ഷ. ഒപ്പം കൂടുതൽ വിവരങ്ങളും ലഭ്യമാവും.

First published: January 12, 2019
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍
Loading...