നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • film
    • »
    • കുട്ടികൾക്കെതിരായ അക്രമം: 'അമ്മക്കിളിയുടെ പാട്ടുമായി' മഞ്ജുവും സിതാരയും

    കുട്ടികൾക്കെതിരായ അക്രമം: 'അമ്മക്കിളിയുടെ പാട്ടുമായി' മഞ്ജുവും സിതാരയും

    Manju Warrier and Sithara Krishnakumar join hands for an anthem to stop child abuse | 'മഞ്ജു ചേച്ചിയുടെ ആ ഒറ്റ വാക്കാണ് മൂന്നു ദിവസം കൊണ്ട് ഷൂട്ടിംഗ് തീർക്കാൻ എനിക്ക് കിട്ടിയ ധൈര്യം'

    സിതാര, മഞ്ജു, ശബരി

    സിതാര, മഞ്ജു, ശബരി

    • Share this:
      കുട്ടികൾക്കെതിരായ അക്രമം തടയുക എന്ന ലക്ഷ്യത്തോടെ പുറത്തിറക്കിയ ആൽബം 'അമ്മക്കിളിയുടെ പാട്ട്' യൂട്യൂബിൽ തരംഗമാവുന്നു. കുട്ടികളുടെ ദിനത്തിൽ പുറത്തിറക്കിയ ഗാനം ഇതിനോടകം 50K യിലധികം വ്യൂസ് നേടി ട്രെൻഡിങ് ആണ്. ജെയ് ജിതിൻ പ്രകാശ് സംവിധാനം ചെയ്ത്, ശബരി വിശ്വം വിഷ്വലൈസ് ചെയ്ത് ദിനേശ് നീലകണ്ഠൻ രചിച്ച ആൽബത്തെപ്പറ്റി ശബരി പറയുന്നു.

      "കൺഫെഷൻസ് ഓഫ് എ കുക്കു' എന്ന ചിത്രത്തിന്റെ പ്രചരണാർത്ഥം ഒരു താരാട്ടു പാട്ട് സംവിധാനം ചെയ്യാൻ ക്യാമറാമാൻ സരിൻ ചേട്ടനും, ചിത്രത്തിന്റെ പ്രൊഡ്യൂസറും ആക്ടറും എന്റെ സുഹൃത്തുമായ അർജുനും ചേർന്ന് എന്നെ ഏൽപ്പിക്കുമ്പോൾ നമ്മുടെ സമൂഹത്തിൽ കുട്ടികൾക്കെതിരെ നടക്കുന്ന അക്രമങ്ങൾക്കെതിരെയുള്ള ഒരു വലിയ ക്യാംപെയ്‌നിന്റെ ചെറിയ ഭാഗമാവുക എന്ന ഒറ്റ ഉദ്ദേശമേ ഉണ്ടായിരുന്നുള്ളു."

      "എവിടെ തുടങ്ങണം എന്ന ആലോചനയിൽ ആദ്യംചെയ്തത്
      മഞ്ജു ചേച്ചിയോട് മെസ്സേജ് അയച്ചു കാര്യം അവതരിപ്പിച്ചു, അപ്പോൾ തന്നെ ചേച്ചി എന്നെ ഫോൺ വിളിച്ചു പറഞ്ഞു, 'നമുക്കിത് ചെയ്യാം ശബരി നല്ലയൊരു കാര്യത്തിന് വേണ്ടിയല്ലേ, ഞാൻ കോട്ടയത്താണ് വന്നോളൂ'. ആ ഒറ്റ വാക്കാണ് മൂന്നു ദിവസം കൊണ്ട് ഷൂട്ടിംഗ് തീർക്കാൻ എനിക്ക് കിട്ടിയ ധൈര്യം."



      First published: