നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • film
    • »
    • Happy Birthday Biju Menon|'ലളിതം സുന്ദരം' ഫസ്റ്റ് ലുക്ക് പോസ്റ്റർ; ഇടവേളയ്ക്ക് ശേഷം ബിജു മേനോനും മഞ്ജുവാര്യരും

    Happy Birthday Biju Menon|'ലളിതം സുന്ദരം' ഫസ്റ്റ് ലുക്ക് പോസ്റ്റർ; ഇടവേളയ്ക്ക് ശേഷം ബിജു മേനോനും മഞ്ജുവാര്യരും

    ഞ്ജു വാര്യരുടെ സഹോദരനും നടനുമായ മധു വാര്യർ സംവിധാനം ചെയ്യുന്ന ആദ്യ ചിത്രമാണ് ലളിതം സുന്ദരം.

    ലളിതം സുന്ദരം

    ലളിതം സുന്ദരം

    • Share this:
      നീണ്ട ഇടവേളയ്ക്ക് ശേഷം ബിജു മേനോനും മഞ്ജു വാര്യരും ബിഗ് സ്ക്രീനിൽ വീണ്ടും ഒന്നിക്കുന്നു. ഇരുവരും ഒന്നിക്കുന്ന 'ലളിതം സുന്ദരം' ഫസ്റ്റ് ലുക്ക് പോസ്റ്റർ ബിജു മേനോന്റെ പിറന്നാൾ ദിനമായ ഇന്ന് പുറത്തിറക്കി. മഞ്ജു വാര്യരുടെ സഹോദരനും നടനുമായ മധു വാര്യർ സംവിധാനം ചെയ്യുന്ന ആദ്യ ചിത്രമാണ് "ലളിതം സുന്ദരം".

      സെഞ്ച്വറിയുടെ സഹകരണത്തോടെ മഞ്ജു വാര്യർ പ്രൊഡക്ഷൻസിന്റെ ബാനറിൽ നിർമ്മിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം പി സുകുമാർ, ഗൗതം ശങ്കർ എന്നിവർ ചേർന്നാണ് നിർവ്വഹിക്കുന്നത്. പ്രമോദ് മോഹനാണ് തിരക്കഥയും സംഭാഷണവും ഒരുക്കുന്നത്. ബി കെ ഹരിനാരായണൻ എഴുതിയ വരികൾക്ക് ബിജി ബാൽ സംഗീതം പകരുന്നു.

      വണ്ടിപെരിയാര്‍, കുമളി, വാഗമണ്‍, എറണാകുളം എന്നിവിടങ്ങളിലായിട്ടാണ് സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയാക്കിയത്. സുധീഷ്, സൈജു കുറുപ്പ്, രഘുനാഥ് പലേരി, അനു മോഹന്‍, രമ്യ നമ്പീശന്‍, സറീന വഹാബ്, ദീപ്തി സതി എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.
      Also Read-Happy Birthday Biju Menon| ഈ പയ്യന് ഇന്ന് 51 വയസ്സ്; ബിജുമേനോന് ആശംസകളുമായി മലയാള സിനിമാ ലോകം

      എഡിറ്റിംഗ് - ലിജോ പോള്‍, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ് - ബിനീഷ് ചന്ദ്രന്‍, ബിനു ജി, ആര്‍ട്ട് - എം ബാവ, കോസ്റ്റ്യൂം - സമീറ സനീഷ്, മേക്കപ്പ് - റഷീദ് അഹമ്മദ്, ചീഫ് അസ്സോസിയേറ്റ് ഡയറക്ടര്‍ - വാവ, പ്രൊഡക്ഷന്‍ കണ്ട്രോളര്‍ - എ ഡി ശ്രീകുമാര്‍, പി ആര്‍ ഓ - വാഴൂര്‍ ജോസ്, എ എസ് ദിനേശ്, സ്റ്റില്‍സ് - രാഹുല്‍ എം സത്യന്‍, പ്രൊമോ സ്റ്റില്‍സ് - ഷനി ഷാക്കി, ഡിസൈന്‍ - ഓള്‍ഡ് മങ്ക്‌സ്.

      പൃഥ്വിരാജ്- നയൻ‌താര ചിത്രം 'ഗോൾഡ്' ഷൂട്ടിംഗ് ആരംഭിച്ചു

      'പ്രേമം' സിനിമയ്ക്ക് ശേഷം അൽഫോൺസ് പുത്രൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം 'ഗോൾഡ്' ആലുവയിൽ ഷൂട്ടിംഗ് ആരംഭിച്ചു. പൃഥ്വിരാജ്, നയൻതാര എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കിയ ചിത്രമാണ് ഇപ്പോൾ അണിയറയിൽ പുരോഗമിക്കുന്നത്. സെപ്റ്റംബർ നാലാം വാരം മുതൽ പൃഥ്വിരാജ് സെറ്റിൽ സജീവമാകും. പൃഥ്വിരാജ് പ്രൊഡക്ഷൻസ്, മാജിക് ഫ്രയിംസ് എന്നിവരാണ് നിർമ്മാതാക്കൾ.

      പൃഥ്വിരാജ് അൽഫോൺസിന്റെ തിരക്കഥയിൽ അതീവ താല്പര്യം പ്രകടിപ്പിക്കുകയും ഷൂട്ടിന്റെ സമയം തീരുമാനിക്കാൻ ഉറപ്പിക്കുകയുമായിരുന്നു എന്ന് റിപോർട്ടുകൾ പുറത്തുവന്നിരുന്നു. നടൻ അജ്മൽ അമീർ ഒരു ശ്രദ്ധേയ വേഷം സിനിമയിൽ അവതരിപ്പിക്കും എന്ന് സൂചനയുണ്ട്.

      'പാട്ട് ' എന്ന് പേരിട്ടിരിക്കുന്ന മറ്റൊരു ചിത്രത്തിൽ ഫഹദ് ഫാസിലാണ് നായകൻ. ഈ സിനിമ തുടങ്ങാൻ വൈകുന്ന വേളയിൽ അൽഫോൺസ് പുതിയ പ്രൊജക്ടുമായി മുന്നോട്ടു പോവുകയായിരുന്നു.

      അടുത്തിടെ തെലങ്കാനയിൽ ഷൂട്ടിംഗ് നടന്നുകൊണ്ടിരുന്ന 'ബ്രോ ഡാഡി' ചിത്രീകരണം പൃഥ്വിരാജ് പൂർത്തിയാക്കിയിരുന്നു. മോഹൻലാൽ, മീന എന്നിവർ കേന്ദ്രകഥാപാത്രങ്ങളാവുന്ന സിനിമയിൽ പൃഥ്വിരാജ് സംവിധായകന്റെയും നടന്റെയും റോളിൽ എത്തുന്നുണ്ട്. മോഹൻലാലിൻറെ മകന്റെ വേഷം ചെയ്യുന്നത് പൃഥ്വിരാജാണ്.
      Published by:Naseeba TC
      First published:
      )}