ഇന്റർഫേസ് /വാർത്ത /Film / മഞ്ജു ഇനി സുബൈദ, ലുക് ഇതാ

മഞ്ജു ഇനി സുബൈദ, ലുക് ഇതാ

സുബൈദയായി മഞ്ജു വാര്യർ

സുബൈദയായി മഞ്ജു വാര്യർ

മഞ്ജുവിന്റെ തമിഴ് പ്രവേശവും കൂടി അടുത്തിരിക്കുന്ന സമയമാണിത്

  • News18 India
  • 1-MIN READ
  • Last Updated :
  • Share this:

    അടുത്ത ചിത്രത്തിൽ മഞ്ജു വാര്യർ സുബൈദയായി എത്തും. പ്രിയദർശൻ സംവിധാനം ചെയ്യുന്ന മരയ്ക്കാർ- അറബിക്കടലിന്റെ സിംഹത്തിലെ മഞ്ജുവിന്റെ കഥാപാത്രമാണിത്. മഞ്ജുവിന്റെ സമൂഹ മാധ്യമ അക്കൗണ്ടുകൾ വഴി കഥാപാത്രത്തിന്റെ ലുക് പുറത്തു വന്നിട്ടുണ്ട്. അടുത്തിടെയാണ് 16-ാം നൂറ്റാണ്ടിലെ യോദ്ധാവായുള്ള സുനിൽ ഷെട്ടിയുടെ ഗെറ്റപ് സോഷ്യൽ മീഡിയകളിൽ പ്രചരിച്ചത്. മഞ്ജുവിന്റെ തമിഴ് പ്രവേശവും കൂടി അടുത്തിരിക്കുന്ന സമയമാണിത്. ധനുഷ് ചിത്രം അസുരനാണ് മഞ്ജുവിൻ്റെ ആദ്യ തമിഴ് ചിത്രം. മഞ്ജു ചിത്രം ഒടിയനാണ് ഏറ്റവും ഒടുവിൽ തിയേറ്ററുകളിലെത്തിയത്. പൃഥ്വിരാജിൻ്റെ ആദ്യ സംവിധാന സംരംഭം ലൂസിഫർ ആണ് റിലീസിന് തയ്യാറെടുക്കുന്ന മറ്റൊരു ചിത്രം.

    ഇന്ത്യൻ സിനിമയും മലയാള സിനിമയും ഒരുപോലെ ഉറ്റുനോക്കുന്ന ഒരു ചിത്രമാണ് മരയ്ക്കാർ- അറബിക്കടലിന്റെ സിംഹം. ആദ്യമായി സംവിധായകൻ ഫാസിൽ ഒരു പ്രധാന കഥാപാത്രമാകുന്നുവെന്ന പ്രത്യേകതയുണ്ടീ പ്രിയദർശൻ ചിത്രത്തിന്. കുട്ട്യാലി മരയ്ക്കാർ എന്ന കഥാപാത്രമാണ് ഫാസിലിന്.വൻ താരനിര തന്നെയുണ്ട് ചിത്രത്തിൽ. മോഹൻലാലിൻറെ കുട്ടിക്കാലം മകൻ പ്രണവ് മോഹൻലാൽ അവതരിപ്പിക്കും. നടൻ മുകേഷ് തൻ്റെ അഭിനയ ജീവിതത്തിലെ ചരിത്ര പ്രാധാന്യമുള്ള ആദ്യ വേഷം കൈകാര്യം ചെയ്യുന്നു. സിദ്ദിഖ്, നെടുമുടി വേണു എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു. സുപ്രധാന നായിക വേഷങ്ങളിൽ കീർത്തി സുരേഷ്, കല്യാണി പ്രിയദർശൻ, മഞ്ജു വാര്യർ തുടങ്ങിയവരാണ്. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആൻ്റണി പെരുമ്പാവൂരാണ് നിർമ്മാണം. ഹൈദരാബാദിലെ റാമോജി ഫിലിം സിറ്റിയിൽ സാബു സിറിളിന്റെ നേതൃത്വത്തിൽ വൻ സജ്ജീകരണങ്ങളാണ് അണിയിച്ചൊരുക്കിയിരിക്കുന്നത്.

    First published:

    Tags: Kalyani priyadarshan, Keerthi suresh, Keerthy suresh, Manju warrier, Marakkar, Marakkar - Arabikadalinte Simham, Mohanlal, Priyadarshan, Suniel Shetty in Marakkar movie