ലോക്ക്ഡൗണിന് ശേഷമുള്ള ആദ്യ മഞ്ജു വാര്യർ ചിത്രം; 'കയറ്റം' ഉടൻ പ്രതീക്ഷിച്ചു കൊള്ളാൻ അണിയറക്കാർ

Manju Warrier movie Ahar alias Kayattam coming soon | അപകടം നിറഞ്ഞ ഹിമാലയൻ പർവതനിരകളിലൂടെയുള്ള ട്രെക്കിംഗ് വിഷയമായ ചിത്രമാണിത്

News18 Malayalam | news18-malayalam
Updated: May 25, 2020, 9:30 AM IST
ലോക്ക്ഡൗണിന് ശേഷമുള്ള ആദ്യ മഞ്ജു വാര്യർ ചിത്രം; 'കയറ്റം' ഉടൻ പ്രതീക്ഷിച്ചു കൊള്ളാൻ അണിയറക്കാർ
കയറ്റത്തിൽ മഞ്ജു വാര്യർ
  • Share this:
റോട്ടർഡാം ചലചിത്രമേളയിൽ ടൈഗർ പുരസ്കാരം നേടിയ എസ്. ദുർഗ്ഗക്കും 2019ൽ വെനീസ് ചലച്ചിത്രമേളയിലെ മൽസരവിഭാഗത്തിൽ ഇടം പിടിച്ച ചോലക്കും ശേഷം, സനൽകുമാർ ശശിധരൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് 'കയറ്റം'.

അപകടം നിറഞ്ഞ ഹിമാലയൻ പർവതനിരകളിലൂടെയുള്ള ട്രെക്കിംഗ് വിഷയമായ ഈ ചിത്രത്തിൽ മഞ്ജുവാര്യർ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ലോക്ക്ഡൗൺ നാളുകളിൽ ചിത്രം ഉടൻ പ്രതീക്ഷിക്കാമെന്ന സൂചനയുമായി ചിത്രത്തിന്റെ പുതിയ പോസ്റ്റർ പുറത്തിറങ്ങി.

ജോസഫ് എന്ന സിനിമയിൽ ശ്രദ്ധേയമായ വേഷം ചെയ്ത വേദ് വൈബ്സ്, പുതുമുഖം ഗൗരവ് രവീന്ദ്രൻ എന്നിവർ മറ്റു പ്രധാന കഥാപാത്രങ്ങളായെത്തുന്നു. ഇവരെക്കൂടാതെ സുജിത് കോയിക്കൽ, രതീഷ് ഈറ്റില്ലം, ദേവനാരായണൻ, സോനിത് ചന്ദ്രൻ, ആസ്ത ഗുപ്ത, അഷിത, നന്ദു ഠാക്കൂർ, ഭൂപേന്ദ്ര ഖുറാന എന്നിവരും മറ്റു വേഷങ്ങളിൽ എത്തുന്നു.

Also read: സിനിമാ സെറ്റിനേയും വെറുതേ വിടാത്ത വർഗീയത; 80 ലക്ഷം മുതൽമുടക്കിയ സെറ്റ് അടിച്ചു തകർത്തു

പ്രശസ്ത ഛായാഗ്രാഹകൻ തിരുവിന്റെ അസോസിയേറ്റായി പ്രവർത്തിച്ചിരുന്ന ചന്ദ്രു സെൽവരാജ് ഈ ചിത്രത്തിലൂടെ സ്വതന്ത്ര ഛായാഗ്രാഹകനാവുകയാണ്. ചോലയിലൂടെ കലാസംവിധായകനായ ദിലീപ് ദാസാണ് കയറ്റത്തിലും കലാസംവിധാനം നിർവഹിച്ചിരുക്കുന്നത്.

ചിത്രത്തിനുവേണ്ടി തയാറാക്കിയ അഹർസംസ എന്ന ഭാഷയാണ് ചിത്രത്തിന്റെ മറ്റൊരു സവിശേഷത. ഈ ഭാഷയിൽ കയറ്റം എന്നതിനുള്ള വാക്കായ 'അഹർ' ആണ് ചിത്രത്തിന്റെ മറ്റൊരു ടൈറ്റിൽ. അഹർ സംസയിലുള്ള പത്തു പാട്ടുകളിലൂടെ വ്യത്യസ്തമായ രീതിയിൽ കഥ പറയുന്ന സിനിമയുടെ ഗാനങ്ങൾ ചിട്ടപ്പെടുത്തുന്നത് രതീഷ് ഈറ്റില്ലമാണ്.

Also read: മിന്നൽമുരളിയുടെ സ്വപ്നതുല്യമായ സെറ്റ്; എല്ലാം തകർന്നടിയാൻ നിമിഷങ്ങൾ മാത്രം

എല്ലാ ഗാനങ്ങളും ഷൂട്ടിംഗ് നടന്നിരുന്ന ഹിമാലയൻ ട്രെക്കിംഗ് സൈറ്റുകളിൽ ഓൺ ദി സ്പോട്ട് ഇംപ്രൊവൈസേഷൻ ആയിട്ടാണ് ചിട്ടപ്പെടുത്തിയിരിക്കുന്നത് എന്നതും ഒരു സവിശേഷതയാണ്.

നിവ് ആർട്ട് മൂവീസ്, മഞ്ജു വാര്യർ പ്രൊഡക്ഷൻസ്, പാരറ്റ്മൗണ്ട് പിക്ചേഴ്സ് എന്നീ ബാനറുകളിൽ ഷാജി മാത്യു, അരുണ മാത്യു, മഞ്ജു വാര്യർ, സനൽ കുമാർ ശശിധരൻ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ബിനീഷ് ചന്ദ്രൻ ബിനു നായർ എന്നിവരാണ് എക്സിക്യുട്ടീവ് പ്രൊഡ്യൂസേർസ്.



First published: May 25, 2020, 9:30 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading